Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുട്ടിയെ...

കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്ന്; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

text_fields
bookmark_border
abducting case
cancel

നാ​ദാ​പു​രം: കു​മ്മ​ങ്കോ​ട് അ​ഹ​മ്മ​ദ്മു​ക്കി​ൽ ആ​റു വ​യ​സ്സു​ള്ള കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ നാ​ദാ​പു​രം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് സ​മീ​പം വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന വെ​സ്റ്റ് ബം​ഗാ​ൾ മാ​ൾ​ഡ ജി​ല്ല​യി​ലെ ദു​സ്ത​ബി​ഗി​രി സ്വ​ദേ​ശി മൊ​സ്ത​ഖിം ഷെ​യ്ഖാ​ണ് (19) അ​റ​സ്റ്റി​ലാ​യ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്നോ​ടെ​യാ​ണ് സം​ഭ​വ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

കു​മ്മ​ങ്കോ​ട് അ​ഹ്മ​ദ്മു​ക്കി​ലെ വീ​ടി​നു സ​മീ​പ​ത്തെ ക​നാ​ൽ പ​റ​മ്പി​ൽ എ​ട്ടു വ​യ​സ്സു​ള്ള ജ്യേ​ഷ്ഠ​സ​ഹോ​ദ​ര​നോ​ടൊ​പ്പം ക​ളി​ക്കു​ക​യാ​യി​രു​ന്ന ആ​റു​വ​യ​സ്സു​കാ​ര​നെ പ്ര​തി ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി. ബ​ല​മാ​യി പൊ​ക്കി​യെ​ടു​ത്ത കു​ട്ടി​യെ വാ​യ് പൊ​ത്തി​പ്പി​ടി​ച്ച് കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മൂ​ത്ത​കു​ട്ടി ബ​ഹ​ളം വെ​ച്ച​തോ​ടെ കു​ട്ടി​യെ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ബ​ഹ​ളം കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​ർ പ്ര​തി​യെ പി​ടി​ച്ച് പൊ​ലീ​സി​ൽ ഏ​ൽ​പി​ക്കു​ക​യു​മാ​യി​രു​ന്നു.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച നാ​ദാ​പു​രം സ്റ്റേ​ഷ​നു സ​മീ​പ​ത്തു​വെ​ച്ച് മ​റ്റൊ​രു കു​ട്ടി​യെ ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യ​തും ഇ​യാ​ൾ ത​ന്നെ​യെ​ന്ന് പൊ​ലീ​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ന് പി​റ​കി​ലെ ദു​രൂ​ഹ​ത തു​ട​ര​ന്വേ​ഷ​ണ​ത്തി​ലൂ​ടെ മാ​ത്ര​മെ ക​ണ്ടെ​ത്താ​ൻ ക​ഴി​യൂ​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ര​ണ്ടു സം​ഭ​വ​ങ്ങ​ളി​ലും വ്യ​ത്യ​സ്ത​മാ​യ മൊ​ഴി​ക​ളാ​ണ് പ്ര​തി പൊ​ലീ​സി​ന് ന​ൽ​കി​യ​ത്. ഒ​ന്നി​ച്ച് താ​മ​സി​ക്കു​ന്ന പ്ര​തി​യു​ടെ സ​ഹോ​ദ​ര​നു​ൾ​പ്പെ​ടെ​യു​ള്ള​വ​രെ പൊ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്. എ​ട്ടു മാ​സ​മാ​യി ഇ​യാ​ൾ നാ​ദാ​പു​ര​ത്ത് കൂ​ലി​പ്പ​ണി ചെ​യ്തു​വ​രു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abductingarrestAttempt to abduct
News Summary - Attempt to abduct the child-inter state worker arrested
Next Story