നൊച്ചാട് സാംസ്കാരിക കേന്ദ്രത്തിനു നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം
text_fieldsനൊച്ചാട് സാംസ്കാരികകേന്ദ്രത്തിലെ പത്രങ്ങൾ നശിപ്പിച്ച നിലയിൽ
പേരാമ്പ്ര: നൊച്ചാട് ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയം ആൻഡ് ഗ്രന്ഥശാലക്കുനേരെ സാമൂഹികവിരുദ്ധ ആക്രമണം. വായനശാലയിലെ പത്രങ്ങൾ കീറി നശിപ്പിക്കുകയും വൈദ്യുതിയുടെ സർവിസ് വയർ മുറിച്ചുമാറ്റുകയും ആന്റിന കേടുവരുത്തുകയും ചെയ്തു. ഭക്ഷണാവശിഷ്ടങ്ങൾകൊണ്ട് വൃത്തികേടാക്കുകയും ചെയ്തിട്ടുണ്ട്. പേരാമ്പ്ര പൊലീസിൽ പരാതി നൽകി.
ഏതാനും ദിവസം മുമ്പ് സാംസ്കാരികനിലയത്തിന് തൊട്ടടുത്തുള്ള ആശാരികണ്ടി ലീലാമ്മയുടെ വീട്ടിലും സമാനമായ അതിക്രമം നടന്നിരുന്നു. സാംസ്കാരിക കേന്ദ്രത്തിനെതിരെ നടന്ന അതിക്രമത്തിൻ സപ്പോർട്ടിങ് കമ്മിറ്റി പ്രതിഷേധിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. കുഞ്ഞിക്കണ്ണൻ, ടി.എം. ദാമോദരൻ, കെ. ചന്ദ്രൻ, ശങ്കർ നൊച്ചാട്, എൻ.പി.എ. കബീർ, ജിതേഷ് മാസ്റ്റർ, എം.ടി. ഗോപാലൻ, ദിലീപ് കണ്ടോത്ത്, വി. ഗോപാലൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

