വൃക്ക മാറ്റിവെക്കാൻ യുവാവ് സഹായം തേടുന്നു
text_fieldsവിജീഷ്
അത്തോളി: ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ കണ്ണിപ്പൊയിൽ തച്ചമ്പത്ത് വാസവൻ നായരുടെ മകനും ബേക്കറി തൊഴിലാളിയുമായ വിജീഷ് (36) രണ്ടു വൃക്കകൾക്കും രോഗം ബാധിച്ച് ചികിത്സയിലാണ്. ഡോക്ടർമാർ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് നിർദേശിച്ചിരിക്കുകയാണ്.
രക്തബന്ധത്തിലുള്ളവരുടെ വൃക്ക അനുയോജ്യമല്ലാത്തതിനാൽ പുറമെ നിന്നുള്ളവരുടെ വൃക്ക സ്വീകരിക്കണം. വൃക്ക മാറ്റിവെക്കലിനും അനുബന്ധ ചികിത്സക്കുമായി 30 ലക്ഷം രൂപയോളം ചെലവുവരും. ഭാര്യയും അഞ്ചു വയസ്സുള്ള മകളുമടങ്ങുന്ന നിർധന കുടുംബമാണ് വിജീഷിേൻറത്.
യുവാവിെൻറ ജീവൻ രക്ഷിക്കാൻ കുടുംബം സന്മനസുള്ളവരുടെ സഹായം തേടുകയാണ്. ഇതിനുവേണ്ടി ഗ്രാമപഞ്ചായത്ത് അംഗം സുനീഷ് നടുവിലയിൽ ചെയർമാനും (ഫോൺ: 9446641856), സുനീഷ് വൈശാഖം സെക്രട്ടറിയും ശ്രീധരൻ നായർ ട്രഷററുമായി തച്ചമ്പത്ത് വിജീഷ് ചികിത്സാസഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. സഹായങ്ങൾ അത്തോളി ഫെഡറൽ ബാങ്കിലെ കമ്മിറ്റിയുടെ അക്കൗണ്ടിലേക്ക് അയച്ച് യുവാവിെൻറ ജീവൻ രക്ഷിക്കാൻ സുമനസ്സുകൾ സഹായിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.
A/C No:17100200003605, lFSC: FDRL0001710, Federal Bank അത്തോളി.