വാഹനങ്ങൾ തകർക്കുകയും വീട്ടുകാരെ ഉപദ്രവിക്കുകയും ചെയ്തതായി പരാതി
text_fieldsഅക്രമിസംഘം നശിപ്പിച്ച വാഹനങ്ങൾ
അത്തോളി: വീട്ടുമുറ്റത്ത് നിർത്തിയിട്ട ട്രാവലറും കാറും അടിച്ചുതകർക്കുകയും വീട്ടുകാരെ ആക്രമിച്ച് പരിക്കേൽപിക്കുകയും ചെയ്തതായി പരാതി. എലത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചോയികുളം നെല്യായിൽ ദിഗിൽ കുമാറിനെയും അമ്മ ദേവിയെയുമാണ് മൂന്നംഗസംഘം ആക്രമിച്ചത്. അക്രമം സംബന്ധിച്ച് എലത്തൂർ പൊലീസിലും സിറ്റി പൊലീസ് കമീഷണർക്കും പരാതി നൽകിയിട്ടുണ്ട്.
സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരിയായ സുഹൃത്തിെൻറ വാഹനം പൂളാടിക്കുന്നിൽവെച്ച് യാത്രക്കിടെ തകരാറിലായതിനെ തുടർന്ന് ദിഗിൽ കുമാർ തെൻറ വാഹനത്തിൽ അവരെ വീട്ടിലെത്തിച്ചിരുന്നു. ഇതിനെ തുടർന്ന് അവരുടെ ഭർത്താവും സുഹൃത്തുക്കളുമാണ് തന്നെ ആക്രമിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.
വീട്ടിൽ നിർത്തിയിരുന്ന സുഹൃത്തിെൻറ സ്കൂട്ടർ അക്രമിസംഘം എടുത്തുകൊണ്ടുപോയി നശിപ്പിച്ചതായും പരാതിയിലുണ്ട്. എന്നാൽ, പൊലീസ് പ്രാഥമിക അന്വേഷണത്തിനുപോലും തയാറായിട്ടില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.
അതേസമയം, ദിഗിൽ കുമാർ അക്രമിച്ചതായ പരാതിയും ലഭിച്ചിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടന്നുവരുകയാണെന്നും എലത്തൂർ പൊലീസ് അറിയിച്ചു.

