നട്ടെല്ലിന് പരിക്കേറ്റ തെങ്ങുകയറ്റ തൊഴിലാളി സഹായം തേടുന്നു
text_fieldsഷാജു
അത്തോളി: തെങ്ങിൽനിന്ന് വീണ് നട്ടെല്ലിന് ഗുരുതര പരിക്കുപറ്റി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അത്തോളി കൊങ്ങന്നൂർ നാരങ്ങാപുനത്തിൽ ഷാജു സുമനസ്സുകളുടെ സഹായം തേടുന്നു.
അടിയന്തര ശസ്ത്രക്രിയക്കും തുടർചികിത്സക്കും ആവശ്യമായ ഭാരിച്ച തുക കണ്ടെത്താൻ കഴിയാതെ ഉഴലുകയാണ് ഷാജുവിെൻറ കുടുംബം. എം.കെ. രാഘവൻ എം.പി, കെ.എം. സച്ചിൻദേവ് എം. എൽ.എ, കാനത്തിൽ ജമീല എം.എൽ.എ, അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീബ രാമചന്ദ്രൻ എന്നിവർ രക്ഷാധികാരികളും വാർഡ് മെംബർ ഫൗസിയ ഉസ്മാൻ (9497552989) ചെയർമാനും ജൈസൽ കമ്മോട്ടിൽ (9846462932) കൺവീനറും താഹ മണിക്കണ്ടാരി ട്രഷററുമായ ചികിത്സസഹായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട് .
അക്കൗണ്ട് വിവരങ്ങൾ:
പേര്: Anusha (w/o Shaju NM) നമ്പർ: 40103100200480 IFSC - KLGB0040103 ബാങ്ക്: കേരള ഗ്രാമീൺ ബാങ്ക് അത്തോളി ബ്രാഞ്ച്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

