Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightAtholichevron_rightആവേശം കൊടിയേറും; ...

ആവേശം കൊടിയേറും; വീണ്ടും വരുന്നു ആനപ്പാറ ജലോത്സവം

text_fields
bookmark_border
ആവേശം കൊടിയേറും;  വീണ്ടും വരുന്നു ആനപ്പാറ ജലോത്സവം
cancel

അ​ത്തോ​ളി: കൊ​ങ്ങ​ന്നൂ​ർ ആ​ന​പ്പാ​റ പ്ര​ദേ​ശ​ത്തി​ന്റെ ഉ​ത്സ​വ​മാ​യി​രു​ന്ന, 30 വ​ർ​ഷം മു​മ്പ് നി​ല​ച്ചു​പോ​യ ആ​ന​പ്പാ​റ ജ​ലോ​ത്സ​വം പു​ന​രാ​രം​ഭി​ക്കു​ന്നു. ഓ​ർ​മ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ്വ​യം​സ​ഹാ​യ സം​ഘ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ഗ​സ്റ്റ് 30ന് ​സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ർ​മ ഓ​ണം ഫെ​സ്റ്റി​ന്റെ ഭാ​ഗ​മാ​യാ​ണ് ജ​ലോ​ത്സ​വം ന​ട​ത്തു​ന്ന​ത്. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യി​ൽ രൂ​പം​കൊ​ണ്ട ആ​ന​പ്പാ​റ ബോ​ട്ട് റേ​സ് അ​സോ​സി​യേ​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു നേ​ര​ത്തേ വ​ർ​ഷ​ങ്ങ​ളോ​ളം ജ​ലോ​ത്സ​വം സം​ഘ​ടി​പ്പി​ച്ച​ത്.

ഇ​ത്ത​വ​ണ​ത്തെ ജ​ലോ​ത്സ​വ​ത്തി​ൽ അ​ഞ്ചും ര​ണ്ടും പേ​ർ വീ​തം പ​ങ്കെ​ടു​ക്കു​ന്ന ര​ണ്ട് ഇ​നം തോ​ണി തു​ഴ​യ​ൽ മ​ത്സ​രം ന​ട​ക്കും. അ​ഞ്ചു​പേ​ർ പ​ങ്കെ​ടു​ക്കു​ന്ന മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക് കെ.​ടി. കു​ഞ്ഞി​രാ​മ​ൻ സ്മാ​ര​ക ട്രോ​ഫി​യും 10001 രൂ​പ കാ​ഷ് പ്രൈ​സും സ​മ്മാ​നി​ക്കും.

ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് 5001 രൂ​പ​യും ട്രോ​ഫി​യും ല​ഭി​ക്കും. ര​ണ്ടു പേ​ർ പ​ങ്കെ​ടു​ക്കു​ന്ന മ​ത്സ​ര​ത്തി​ലെ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ക്കാ​ർ​ക്ക് യ​ഥാ​ക്ര​മം 3001 രൂ​പ​യും 2001 രൂ​പ​യും കാ​ഷ് പ്രൈ​സും ട്രോ​ഫി​യും സ​മ്മാ​നി​ക്കും.

ക​മ്പ​വ​ലി, ദീ​ർ​ഘ​ദൂ​ര ഓ​ട്ടം, ഗൃ​ഹാ​ങ്ക​ണ പൂ​ക്ക​ള മ​ത്സ​രം എ​ന്നി​വ​യാ​ണ് മ​റ്റ് പ്ര​ധാ​ന മ​ത്സ​ര​ങ്ങ​ൾ. 30ന് ​രാ​വി​ലെ ഒ​മ്പ​തി​ന് അ​ത്തോ​ളി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ബി​ന്ദു രാ​ജ​ൻ പ​താ​ക ഉ​യ​ർ​ത്തും. വൈ​കീ​ട്ട് സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ കാ​ന​ത്തി​ൽ ജ​മീ​ല എം.​എ​ൽ.​എ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി. ​ബാ​ബു​രാ​ജ് എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Anapara Water Festival
News Summary - Anapara Water Festival
Next Story