Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightAtholichevron_rightഭരണസമിതിയുടെയും...

ഭരണസമിതിയുടെയും ജീവനക്കാരന്റെയും അനാസ്ഥ; 261 വിധവകൾക്ക് നാലു മാസത്തെ പെൻഷൻ നഷ്ടമായി

text_fields
bookmark_border
pension
cancel

അ​ത്തോ​ളി: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ​യും ജീ​വ​ന​ക്കാ​ര​ന്റെ​യും അ​നാ​സ്ഥ കാ​ര​ണം 261 പേ​രു​ടെ നാ​ലു മാ​സ​ത്തെ വി​ധ​വ പെ​ൻ​ഷ​ൻ ന​ഷ്ട​പ്പെ​ട്ട​താ​യി പ​രാ​തി. ജൂ​ലൈ മാ​സ​ത്തെ പെ​ൻ​ഷ​ൻ കു​ടി​ശ്ശി​ക ന​വം​ബ​ർ മാ​സ​ത്തി​ൽ വി​ത​ര​ണം​ചെ​യ്ത​പ്പോ​ഴാ​ണ് ഇ​ത്ര​യൂം പേ​ർ​ക്ക് പെ​ൻ​ഷ​ൻ ല​ഭി​ച്ചി​ല്ലെ​ന്ന് മ​ന​സ്സി​ലാ​വു​ന്ന​ത്. സ​മ​യ​ബ​ന്ധി​ത​മാ​യി മ​സ്റ്റ​റി​ങ് ന​ട​ത്തു​ക​യും പു​ന​ർ​വി​വാ​ഹി​ത​യ​ല്ലെ​ന്ന സാ​ക്ഷ്യ​പ​ത്രം പ​ഞ്ചാ​യ​ത്തി​ൽ ന​ൽ​കു​ക​യും ചെ​യ്ത​വ​ർ​ക്കാ​ണ് പെ​ൻ​ഷ​ൻ ന​ഷ്ട​മാ​യ​ത്. 2023 മേ​യ് 20ന് ​മു​മ്പാ​യി ത​ന്നെ സാ​ക്ഷ്യ​പ​ത്രം ഗു​ണ​ഭോ​ക്താ​ക്ക​ൾ സ​മ​ർ​പ്പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, സാ​ക്ഷ്യ​പ​ത്രം പെ​ൻ​ഷ​ൻ വെ​ബ്സൈ​റ്റി​ൽ യ​ഥാ​സ​മ​യം ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ൻ അ​പ്‌​ലോ​ഡ് ചെ​യ്തി​ല്ല. ഇ​ക്കാ​ര്യം പ​രി​ശോ​ധി​ക്കു​ന്ന​തി​ൽ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി ജാ​ഗ്ര​ത കാ​ണി​ക്കു​ക​യും ചെ​യ്തി​ല്ല. സ്ഥി​രം സ​മി​തി​യു​ടെ ഭാ​ഗ​ത്തു​നി​ന്നും ഗു​രു​ത​ര​മാ​യ വീ​ഴ്ച​യാ​ണ് ഉ​ണ്ടാ​യ​തെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​രു​ന്നു​ണ്ട്. സാ​ക്ഷ്യ​പ​ത്രം അ​പ്‌​ലോ​ഡ് ചെ​യ്യാ​ത്ത​വ​രു​ടെ പെ​ൻ​ഷ​ൻ കു​ടി​ശ്ശി​ക അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​പ്‌​ലോ​ഡ് ചെ​യ്യു​ന്ന മാ​സം മു​ത​ൽ​ക്കേ പെ​ൻ​ഷ​ന് അ​ർ​ഹ​ത ഉ​ണ്ടാ​വു​ക​യു​ള്ളൂ എ​ന്നും ധ​ന​വ​കു​പ്പ് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. അ​തു​പ്ര​കാ​രം ജൂ​ലൈ മു​ത​ൽ ഒ​ക്ടോ​ബ​ർ വ​രെ​യു​ള്ള മാ​സ​ങ്ങ​ളി​ലെ 1600 വീ​തം 6400 രൂ​പ ഓ​രോ ഗു​ണ​ഭോ​ക്താ​വി​നും ന​ഷ്ട​പ്പെ​ടും. ഇ​തു​സം​ബ​ന്ധി​ച്ച് ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് അ​ത്തോ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 10ാം വാ​ർ​ഡ് അം​ഗം പി.​കെ. ജു​നൈ​സ് മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pension261 widows
News Summary - 261 widows lost four months of pension
Next Story