Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഏഷ്യൻ കൗൺസിൽ ഫോർ...

ഏഷ്യൻ കൗൺസിൽ ഫോർ മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസസ് ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
ഏഷ്യൻ കൗൺസിൽ ഫോർ മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസസ് ഉദ്ഘാടനം ചെയ്തു
cancel
camera_alt

ഏ​ഷ്യ​ൻ കൗ​ൺ​സി​ൽ ഫോ​ർ മെ​ന്റ​ൽ ഹെ​ൽ​ത്ത് ആ​ന്റ് ന്യൂ​റോ​സ​യ​ൻ​സ​സ് (അ​ക്മാ​ൻ​സി​ന്റെ) കോ​ഴി​ക്കോ​ട് ഘ​ട​കം എം.​കെ. രാ​ഘ​വ​ൻ എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു 

കോഴിക്കോട്: പുതിയ കാലത്തെ ജീവിതക്രമത്തിൽ കുട്ടികൾക്കിടയിലെ ക്രിമിനലിസവും വൈകാരിക പ്രശ്നങ്ങളും വ്യാപകമായ പശ്ചാത്തലത്തിൽ മാനസികാരോഗ്യ മേഖലയിൽ സർക്കാർ -എൻ.ജി.ഒ സംയുക്ത സംരംഭങ്ങൾ അനിവാര്യമാണെന്ന് എം.കെ. രാഘവൻ എം.പി പറഞ്ഞു. ഡൽഹി ആസ്ഥാനമായ സന്നദ്ധസംഘടനയായ ഏഷ്യൻ കൗൺസിൽ ഫോർ മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസസ് (അക്മാൻസിന്റെ) കോഴിക്കോട് ഘടകം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ തലമുറയിൽ ദുർബലമാകുന്ന മാനസിക ആരോഗ്യം വീണ്ടെടുക്കാൻ ഇംഹാൻസു പോലെയുള്ള സർക്കാർ സംവിധാനങ്ങളുമായി കൈ കോർത്ത് പ്രവർത്തിക്കണമെന്ന് എം.പി പറഞ്ഞു. മാനസികാരോഗ്യ ചികിത്സ തേടാൻ പൊതുവെ കാണുന്ന വിമുഖത മാറേണ്ടതുണ്ടെന്ന് അഡ്വ. കെ. ജയന്ത് എം.എൽ.എ അഭിപ്രായപ്പെട്ടു. അക്മാൻസ് ചെയർമാൻ ഡോ. ഷറഫുദ്ദീൻ കടമ്പോട്ട് അധ്യക്ഷതവഹിച്ചു. പി.എം.എ. ഗഫൂർ, ഡോ. ശ്രീകുമാർ, ഡോ. ഫർസാന, സൂരജ് ജോൺ മംഗലം, ഹിബാ ഷെറിൻ, പി.ടി. ഹനീഫ ഹാജി, അഡ്വ. ഷബീബ്, മുഹമ്മദ് ആസിഫ്, ഗഫൂർ വാടാനപ്പള്ളി, ടി.പി. അജ്മൽ, ഫസൽ ഹഖ് എന്നിവർ സംസാരിച്ചു. ഡോ. ഷമീല സ്വാഗതവും അബ്ദുൽ ഷുക്കൂർ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mental HealthInaugurateKozhikode News
News Summary - Asian Council for Mental Health and Neurosciences inaugurated
Next Story