ആദ്യ ഫ്രീ വൈഫൈ കാമ്പസായി ആർട്സ് കോളജ്
text_fieldsകോഴിക്കോട്: മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് കേരളത്തിലെ ആദ്യ ഫ്രീ വൈഫൈ കാമ്പസാകുന്നു. സൗജന്യ വൈഫൈ സംവിധാനത്തിന്റെ ഉദ്ഘാടനം കോളജ് ഓഡിറ്റോറിയത്തിൽ ചൊവ്വാഴ്ച മൂന്നു മണിക്ക് കാമ്പസിൽ നടക്കുമെന്ന് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എളമരം കരീം എം.പി ഉദ്ഘാടനം െചയ്യും. ആദ്യ ഘട്ടമായി ഒരാൾക്ക് ദിവസം 300 എം.ബിവരെ ഉപയോഗിക്കാനാകും. ഇതിനായി യൂസർനെയിമും പാസ്വേർഡുമുള്ള സൗജന്യ വൗച്ചറുകൾ വിദ്യാർഥികൾക്ക് കൈമാറും.
19 ലക്ഷം രൂപയുടേതാണ് പദ്ധതി. ഗവേഷണ വിദ്യാർഥികൾക്കും അതിഥികൾക്കും പ്രത്യേകം വൗച്ചറുകൾ നൽകാനും സൗകര്യമുണ്ട്. ബി.എസ്.എൻ.എല്ലിനാണ് നിർവഹണ ചുമതല. ഉദ്ഘാടനത്തിന് ശേഷം ‘ആർട്സിനൊപ്പം- ടുഗെതർ വീ കാൻ’ പരിപാടി വൈകീട്ട് നാലിന് സെമിനാർ ഹാളിൽ നടക്കും.
സംസ്ഥാന സർക്കാർ പ്ലാൻ ഫണ്ടിൽ നവീകരിച്ച സെമിനാർ ഹാൾ, നവീകരിച്ച വനിത വിശ്രമമുറി, ഐ.ക്യു.എ.സി മുറി എന്നിവയും ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ. പി. പ്രിയ, വൈസ് പ്രിൻസിപ്പൽ ഡോ. മോൻസി മാത്യു, ഡോ. പി.കെ ദിനേശ്, ഡോ. സി.പി ബേബി ഷീബ, രമ്യ കൃഷ്ണൻ, ഡോ. സുജിൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

