Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനിർമിത ബുദ്ധി, ഡീപ്...

നിർമിത ബുദ്ധി, ഡീപ് ഫേക് സാമ്പത്തിക തട്ടിപ്പ്; മുഖ്യപ്രതിയെ കോടതിയിൽ ഹാജരാക്കി

text_fields
bookmark_border
നിർമിത ബുദ്ധി, ഡീപ് ഫേക് സാമ്പത്തിക തട്ടിപ്പ്; മുഖ്യപ്രതിയെ കോടതിയിൽ ഹാജരാക്കി
cancel

കോ​ഴി​ക്കോ​ട്: നി​ർ​മി​ത ബു​ദ്ധി, ഡീ​പ് ഫേ​ക് സാ​​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് ഓ​ൺ​ലൈ​നാ​യി പ​ണം​ത​ട്ടി​യ കേ​സി​​ലെ മു​ഖ്യ​പ്ര​തി ഗു​ജ​റാ​ത്ത് മെ​ഹ​സേ​ന സ്വ​ദേ​ശി കൗ​ശ​ൽ ഷാ​യെ (53) കോ​ഴി​ക്കോ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

ഡ​ൽ​ഹി പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ അ​റ​സ്റ്റി​ലാ​യി തി​ഹാ​ർ ജ​യി​ലി​ൽ പാ​ർ​പ്പി​ച്ച ഇ​യാ​ളെ ജ​യി​ല​ധി​കൃ​ത​രാ​ണ് ട്രെ​യി​ൻ മാ​ർ​ഗ​മെ​ത്തി​ച്ച് ബു​ധ​നാ​ഴ്ച സി.​ജെ.​എം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്. പ്ര​തി​യെ ജ​നു​വ​രി 31 വ​രെ റി​മാ​ൻ​ഡ് ചെ​യ്ത കോ​ട​തി, ര​ണ്ട​ര മ​ണി​ക്കൂ​ർ ചോ​ദ്യം ചെ​യ്യു​ന്ന​തി​ന് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് അ​നു​മ​തി ന​ൽ​കു​ക​യും ചെ​യ്തു. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത സൈ​ബ​ർ ക്രൈം ​പൊ​ലീ​സ് ​ചോ​ദ്യം ചെ​യ്ത കൗ​ശ​ൽ ഷാ​യെ വൈ​കീ​ട്ട് വീ​ണ്ടും തി​ഹാ​ർ ജ​യി​​ലി​ലേ​ക്ക് ത​ന്നെ കൊ​ണ്ടു​പോ​യി.

ജ​നു​വ​രി 25 മു​ത​ൽ 28 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ പ്ര​തി​യെ തി​ഹാ​ർ ജ​യി​ലി​ൽ പോ​യി ചോ​ദ്യം ​ചെ​യ്യു​ന്ന​തി​ന് കോ​ട​തി അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. പ്ര​തി​ക്കാ​യി അ​ഡ്വ. കെ. ​മു​ജീ​ബ് റ​ഹ്മാ​നാ​ണ് കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​ത്. കൗ​ശ​ൽ ഷാ​ക്കാ​യി വ്യാ​ഴാ​ഴ്ച ജാ​മ്യാ​പേ​ക്ഷ ന​ൽ​കും. ഇ​യാ​ളു​ടെ കൂ​ട്ടാ​ളി​ക​ളാ​യ കേ​സി​ലെ മ​റ്റു പ്ര​തി​ക​ൾ നേ​ര​ത്തെ റി​മാ​ൻ​ഡി​ലാ​യി​രു​ന്നു. കോ​ൾ ഇ​ന്ത്യ ലി​മി​റ്റ​ഡി​ൽ​നി​ന്ന് വി​ര​മി​ച്ച പാ​ലാ​ഴി സ്വ​ദേ​ശി പി.​എ​സ്. രാ​ധാ​കൃ​ഷ്ണ​നി​ൽ​നി​ന്നാ​ണ് ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ കൗ​ശ​ൽ ഷാ ​ഉ​ൾ​പ്പെ​ട്ട സം​ഘം ഓ​ൺ​ലൈ​നാ​യി 40,000 രൂ​പ ത​ട്ടി​യ​ത്.രാ​ജ്യ​ത്ത് ആ​ദ്യം ര​ജി​സ്റ്റ​ർ ​ചെ​യ്ത നി​ർ​മി​ത ബു​ദ്ധി സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സാ​ണി​ത്. ത​ട്ടി​യ പ​ണം അ​ടു​ത്തി​ടെ പൊ​ലീ​സ് പ​രാ​തി​ക്കാ​ര​ന് ല​ഭ്യ​മാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Artificial IntelligenceFinancial FraudDeep FakeKozhikode News
News Summary - Artificial-Intelligence-Deepfake-Financial-Fraud
Next Story