മദ്യവില്പനക്കിടെ 'പിടികിട്ടാപ്പുള്ളി' പൊലീസ് പിടിയിൽ
text_fieldsവടകര: 25 വര്ഷമായി നിയമപാലകരെ തെറ്റിദ്ധരിപ്പിച്ച് മുങ്ങിനടന്ന പ്രതിയെ എടച്ചേരി പൊലീസ് പിടികൂടി. മാഹി മദ്യം വില്പനക്കിടയിലാണ്, തിരുവമ്പാടി സ്വദേശി വര്ക്കി (68)യെ പൊലീസ് കസ്റ്റഡിയിലെടുത്ത് കോടതിയില് ഹാജരാക്കിയത്.
1996ല് എ.കെ. ആൻറണി സര്ക്കാര് മദ്യം നിരോധിച്ച കാലത്തെ കേസാണിത്. പൊലീസ് പിടികൂടി കോടതി സ്വന്തം ജാമ്യത്തില്വിട്ട ഇയാള് തെറ്റായ മേല്വിലാസം നല്കിയാണ് രക്ഷപ്പെട്ടത്. കോഴിക്കോട് റൂറല് എസ്.പി. ശ്രീനിവാസെൻറ നിര്ദേശത്തില് പുന്നക്കര അന്വേഷിച്ചു പോയ പൊലീസിെൻറ നിരീക്ഷണത്തിലാണ് പുന്നക്കല് എന്ന സ്ഥലത്ത് വിദേശ മദ്യവില്പന നടത്തുന്നയാളുണ്ടെന്ന് കെണ്ടത്തി പിടികൂടാനായത്. എടച്ചേരി സി.ഐ വിനോദ് വലിയത്തൂര്, സി.പി.ഒ ഗണേശന്, എ.എസ്.ഐ മനോജ് എന്നിവര് ചേര്ന്നാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

