Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാപ്പ നിയമം ലംഘിച്ച...

കാപ്പ നിയമം ലംഘിച്ച പ്രതി അറസ്റ്റിൽ

text_fields
bookmark_border
കാപ്പ നിയമം ലംഘിച്ച പ്രതി അറസ്റ്റിൽ
cancel
camera_alt

വെബ്ലി സലീം

കോ​ഴി​ക്കോ​ട്: കാ​പ്പ നി​യ​മം ലം​ഘി​ച്ച പ്ര​തി​യെ പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ക​ല്ലാ​യ് സ്വ​ദേ​ശി ആ​ന​മാ​ട് ചെ​ന്ന​ലേ​രി പ​റ​മ്പ് സി.​പി. സ​ലീ​മി​നെ​യാ​ണ് (വെ​ബ്ലി സ​ലീം-46) കാ​പ്പ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​തി​ന് സി​റ്റി നാ​ർ​ക്കോ​ട്ടി​ക് സെ​ൽ അ​സി. ക​മീ​ഷ​ണ​ർ ടി.​പി. ജേ​ക്ക​ബി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡ​ൻ​സാ​ഫും എ​സ്.​ഐ പി.​ടി. സെ​യ്ഫു​ല്ല​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

കാ​പ്പ നി​യ​മ​പ്ര​കാ​രം ഒ​രു വ​ർ​ഷ​ത്തേ​ക്ക് ജി​ല്ല​യി​ൽ​നി​ന്നും നാ​ടു​ക​ട​ത്തി ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യ സ​ലീം, ഉ​ത്ത​ര​വ് ലം​ഘി​ച്ച് ജി​ല്ല​യി​ലേ​ക്ക് ക​ട​ന്ന​താ​യി ഡെ​പ്യൂ​ട്ടി പൊ​ലീ​സ് ക​മീ​ഷ​ണ​ർ അ​നൂ​ജ് പ​ലി​വാ​ളി​ന് കി​ട്ടി​യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

മെ​ഡി​ക്ക​ൽ കോ​ള​ജ് ഭാ​ഗ​ത്തു​ള്ള ഹോം​സ്റ്റേ​യി​ൽ​നി​ന്നാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ ജി​ല്ല​യി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ലു​ള്ള ലോ​ഡ്ജു​ക​ളി​ൽ താ​മ​സി​ച്ച് ല​ഹ​രി​മ​രു​ന്ന് കേ​സു​ക​ളി​ൽ​പ്പെ​ട്ട ആ​ളു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​യി അ​റി​വാ​യി​ട്ടു​ണ്ട്. ല​ഹ​രി​മ​രു​ന്ന് വി​ൽ​പ​ന, പി​ടി​ച്ചു​പ​റി തു​ട​ങ്ങി​യ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​ണി​യാ​ൾ. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. ഡ​ൻ​സാ​ഫ് സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ എ​സ്.​ഐ മ​നോ​ജ് എ​ട​യേ​ട​ത്ത്, എ.​എ​സ്.​ഐ കെ. ​അ​ബ്ദു​റ​ഹ്മാ​ൻ, അ​നീ​ഷ് മൂ​സേ​ൻ​വീ​ട്, അ​ർ​ജു​ൻ അ​ജി​ത്ത് എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ViolationArrestKappa law
News Summary - Arrested for violating Kappa law
Next Story