Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅരിപ്പാറ...

അരിപ്പാറ വെള്ളച്ചാട്ടം; സഞ്ചാരികളുടെ സുരക്ഷ വർധിപ്പിക്കും

text_fields
bookmark_border
അരിപ്പാറ വെള്ളച്ചാട്ടം;  സഞ്ചാരികളുടെ സുരക്ഷ വർധിപ്പിക്കും
cancel
camera_alt

ആ​ന​ക്കാം​പൊ​യി​ൽ അ​രി​പ്പാ​റ വെ​ള്ള​ച്ചാ​ട്ടം (ഫ​യ​ൽ ചി​ത്രം)

തി​രു​വ​മ്പാ​ടി: ആ​ന​ക്കാം​പൊ​യി​ൽ അ​രി​പ്പാ​റ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കാ​ൻ തീ​രു​മാ​നം. ജി​ല്ല ക​ല​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് ന​ട​പ​ടി. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച അ​രി​പ്പാ​റ​യി​ൽ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നെ​ത്തി​യ സം​ഘ​ത്തി​ലെ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചി​രു​ന്നു. അ​രി​പ്പാ​റ​യി​ൽ 23 വ​ർ​ഷ​ത്തി​നി​ടെ 27 പേ​രാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. സ​ഞ്ചാ​രി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സു​ര​ക്ഷ ഇ​ല്ലാ​ത്ത​ത് ‘മാ​ധ്യ​മം’ തി​ങ്ക​ളാ​ഴ്ച റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

നി​ല​വി​ൽ ജി​ല്ല ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ താ​ൽ​ക്കാ​ലി​ക അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ച്ച ര​ണ്ട് ലൈ​ഫ് ഗാ​ർ​ഡു​മാ​രാ​ണ് അ​രി​പ്പാ​റ​യി​ൽ സു​ര​ക്ഷ​ക്കു​ള്ള​ത്. സ​ഞ്ചാ​രി​ക​ൾ കൂ​ടു​ത​ൽ വ​രു​ന്ന മാ​സ​ങ്ങ​ളി​ൽ ര​ണ്ട് ലൈ​ഫ് ഗാ​ർ​ഡു​മാ​രെ​കൂ​ടി അ​ധി​ക​മാ​യി നി​യ​മി​ക്കാ​നാ​ണ് തീ​രു​മാ​ന​മാ​യ​ത്. ഡി.​ടി.​പി.​സി​യാ​ണ് നി​യ​മ​നം ന​ട​ത്തു​ക. വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സ​മീ​പം വ​ടം​കെ​ട്ടി സ​ഞ്ചാ​രി​ക​ളെ നി​യ​ന്ത്രി​ക്കും. തി​ര​ക്കേ​റു​ന്ന അ​വ​സ​ര​ങ്ങ​ളി​ൽ പൊ​ലീ​സി​ന്റെ സ​ഹാ​യം ല​ഭ്യ​മാ​ക്കും. അ​മി​ത​മാ​യി തി​ര​ക്കു​ള്ള ദി​വ​സ​ങ്ങ​ളി​ൽ പ്ര​വേ​ശ​നം നി​യ​ന്ത്രി​ക്കും. സ​മീ​പ​ത്തെ പ​ത​ങ്ക​യ​ത്ത് വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ​ത്തു​ന്ന​ത് നി​യ​ന്ത്രി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

ദി​നേ​ന നൂ​റു​ക​ണ​ക്കി​ന് വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ​ത്തു​ന്ന അ​രി​പ്പാ​റ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ പ്ര​വേ​ശ​ന ടി​ക്ക​റ്റെ​ടു​ത്താ​ണ് ആ​ളു​ക​ൾ അ​ക​ത്തു​ക​ട​ക്കു​ന്ന​ത്. എ​ന്നാ​ൽ, സ​ഞ്ചാ​രി​ക​ൾ​ക്ക് മ​തി​യാ​യ സു​ര​ക്ഷ, വി​ശ്ര​മ സൗ​ക​ര്യ​ങ്ങ​ളി​ല്ല. എ​ല്ലാ വ​ർ​ഷ​വും ദു​ര​ന്ത​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​മ്പോ​ൾ അ​ധി​കൃ​ത​ർ മൗ​നം പാ​ലി​ക്കു​ക​യാ​ണ് പ​തി​വ്. വി​ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ വെ​ള്ള​ച്ചാ​ട്ട​ത്തി​ലെ അ​പ​ക​ട​ക്കെ​ണി തി​രി​ച്ച​റി​യാ​തെ പു​ഴ​യി​ൽ ഇ​റ​ങ്ങി കു​ളി​ക്കു​ന്ന​താ​ണ് അ​പ​ക​ട​കാ​ര​ണ​മാ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:safetytravelersAripara Falls
News Summary - Aripara Falls; The safety of travelers will be enhanced
Next Story