Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎ​സ്.​എ​സ്.​കെ​യി​ൽ...

എ​സ്.​എ​സ്.​കെ​യി​ൽ അ​ധ്യാ​പ​ക ഡെ​പ്യ​ട്ടേ​ഷ​നി​ൽ അ​പേ​ക്ഷ ക്ഷ​ണി​ച്ചു; കാ​ത്തി​രി​പ്പ് നീ​ളും

text_fields
bookmark_border
എ​സ്.​എ​സ്.​കെ​യി​ൽ അ​ധ്യാ​പ​ക ഡെ​പ്യ​ട്ടേ​ഷ​നി​ൽ അ​പേ​ക്ഷ ക്ഷ​ണി​ച്ചു;  കാ​ത്തി​രി​പ്പ് നീ​ളും
cancel

കോ​ഴി​ക്കോ​ട്: രാ​ഷ്ട്രീ​യ​ന​യ തീ​രു​മാ​ന​ത്തി​ൽ ഡെ​പ്യൂ​ട്ടേ​ഷ​നി​ലൂ​ടെ സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള (എ​സ്.​എ​സ്.​കെ) യി​ൽ നി​യ​മി​ത​രാ​യ ഭൂ​രി​ഭാ​ഗം അ​ധ്യാ​പ​ക​രു​ടെ​യും കാ​ലാ​വ​ധി ഭ​ര​ണ​മാ​റ്റ​ത്തോ​ടെ അ​വ​സാ​നി​ക്കു​ക​യോ സ്വ​യം തി​രി​ച്ചു​പോ​കു​ക​യോ ചെ​യ്ത​തോ​ടെ പ​ഠ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ താ​ളം തെ​റ്റു​ന്നു​വെ​ന്ന ആ​ക്ഷേ​പ​ത്തി​നി​ട​യി​ൽ ഡെ​പ്യൂ​ട്ടേ​ഷ​നി​ൽ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സ്കൂ​ൾ തു​റ​ക്കു​ന്ന​തോ​ടെ സ​ഹാ​യ​ശ​ക്തി​യാ​യി മാ​റേ​ണ്ട എ​സ്.​എ​സ്.​കെ പ്ര​വ​ർ​ത്തി​ക്കാ​തെ ഏ​റ​ക്കു​റെ നി​ർ​ജീ​വ​മാ​യ അ​വ​സ്ഥ​യി​ലാ​യ​തി​ന് പ​രി​ഹാ​ര​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും.

മേ​യ് 31ന് ​അ​ധ്യാ​പ​ക​രു​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞെ​ങ്കി​ലും പു​തി​യ സ​ർ​ക്കാ​ർ ജൂ​ലൈ അ​വ​സാ​നം വ​രെ കാ​ലാ​വ​ധി നീ​ട്ടി​ക്കൊ​ടു​ത്തെ​ങ്കി​ലും പ​ല അ​ധ്യാ​പ​ക​രും ജോ​ലി​യി​ൽ തു​ട​രാ​ൻ താ​ൽ​പ​ര്യം കാ​ണി​ച്ചി​ല്ല. മാ​ത്ര​വു​മ​ല്ല മേ​യ് മു​ത​ൽ എ​സ്.​എ​സ്.​കെ​യി​ലെ അ​ധ്യാ​പ​ക​ർ​ക്കും താ​ൽ​ക്കാ​ലി​ക ട്രെ​യി​ന​ർ​മാ​ർ​ക്കും ശ​മ്പ​ള​വു​മി​ല്ല. ഇ​തു​മൂ​ലം അ​ധ്യാ​പ​ക​ർ പ​ല​രും നി​ർ​ജീ​വാ​സ്ഥ​യി​ലാ​ണ്. എ​സ്.​എ​സ്.​കെ​ക്ക് ഫ​ണ്ട് ല​ഭി​ക്കാ​ത്ത​തും സ്കൂ​ളു​ക​ളു​ടെ ​​ പ്ര​വ​ർ​ത്ത​നം താ​ളം തെ​റ്റി​ക്കു​ക​യാ​ണ്.

ഡെ​പ്യൂ​ട്ടേ​ഷ​നി​ൽ പു​തി​യ അ​ധ്യാ​പ​ക​ർ​ക്കു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ക്കു​ക​യും ജൂ​ലൈ 20ന​കം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. മി​ക്ക സ്കൂ​ളു​ക​ളി​ലെ​യും ചെ​റു​ത​ല്ലാ​ത്ത വി​ഭാ​ഗം കു​ട്ടി​ക​ളെ സ്കൂ​ളി​ലെ​ത്തി​ക്കു​ന്ന​തി​നും തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​ക്കു​ന്ന​തി​നും സാ​മ്പ​ത്തി​ക​മു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ​ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത് എ​സ്.​എ​സ്.​കെ​യാ​ണ്. കു​ട്ടി​ക​ൾ സ്വാ​ഭാ​വി​ക​മാ​യ രീ​തി​യി​ൽ സ്കൂ​ളി​ൽ എ​ത്താ​ൻ സാ​ധ്യ​ത​യി​ല്ലാ​ത്ത​തി​നാ​ൽ അ​വ​ർ​ക്ക് പ്രേ​ര​ണ​യും പി​ന്തു​ണ​യും ന​ൽ​കു​ന്ന ഘ​ട​ക​ത്തി​ന്റെ ശ്ര​ദ്ധ​കു​റ​ഞ്ഞ​തോ​ടെ സ്കൂ​ളി​ലെ​ത്താ​നു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ താ​ൽ​പ​ര്യ​വും കു​റ​യു​ക​യാ​ണെ​ന്ന് ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ പ​റ​യു​ന്നു. എ​സ്.​എ​സ്.​കെ പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യ​ങ്ങ​ളും സ​ഹാ​യ​വും കു​ട്ടി​ക​ൾ​ക്ക് കി​ട്ടാ​തെ പ​ഠ​ന​വും ദൈ​നം​ദി​ന ജീ​വി​ത​വും താ​ളം​തെ​റ്റി. കാ​ഴ്ച, കേ​ൾ​വി പ​രി​മി​തി​യു​ള്ള കു​ട്ടി​ക​ൾ, ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ, ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന കു​ട്ടി​ക​ൾ തു​ട​ങ്ങി​യ​വ​രു​ടെ പ​ഠ​ന​പ്ര​വ​ർ​ത്ത​നം താ​ളം തെ​റ്റു​ന്ന​ത് ര​ക്ഷി​താ​ക്ക​ളെ ഏ​റെ വി​ഷ​മ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്.

സ്‌​കൂ​ളി​ൽ എ​ത്താ​ൻ സാ​ധി​ക്കാ​ത്ത കു​ട്ടി​ക​ളു​ടെ വീ​ടു​ക​ളി​ൽ റി​സോ​ഴ്സ് അ​ധ്യാ​പ​ക​ർ നേ​രി​ട്ടെ​ത്തി പ​ഠി​പ്പി​ക്കു​ന്ന​തും ഏ​റ​ക്കൂ​റെ​നി​ല​ച്ചി​രു​ന്നു. സം​സ്ഥാ​ന​ത​ല​ത്തി​ൽ ഡ​യ​റ​ക്ട​റെ പോ​ലും നി​യ​മി​ക്കാ​ത്ത​തി​നാ​ൽ ജി​ല്ല,​ േബ്ലാ​ക്ക്ത​ല​ത്തി​ൽ പ​ല കോ​ഓ​ഡി​നേ​റ്റ​ർ​മാ​രു​ടെ ത​സ്തി​ക​യും ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ജി​ല്ല ത​ല​ത്തി​ൽ ഒ​രു പ്രോ​ജ​ക്ട് കോ​ഓ​ഡി​നേ​റ്റ​ർ നാ​ല് ​േ​പ്രാ​ഗ്രാം ഓ​ഫി​സ​ർ എ​ന്നി​വ​ർ​ക്കു കീ​ഴി​ൽ ​േബ്ലാ​ക്ക് പ്രോ​ജ​ക്ട് കോ​ഓ​ഡി​നേ​റ്റ​ർ, ട്രെ​യി​ന​ർ​മാ​ർ ഉ​ൾ​പ്പെ​ടെ ജി​ല്ല​യി​ൽ ശ​രാ​ശ​രി അ​റു​പ​തോ​ളം പേ​രാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

വ​ള​രെ കു​റ​ച്ചു​പേ​ർ മാ​ത്ര​മാ​ണ് എ​സ്.​എ​സ്.​കെ​യി​ൽ നി​ല​വി​ലു​ള്ള​ത്. താ​ൽ​ക്കാ​ലി​ക ട്രെ​യി​ന​ർ​മാ​രു​ടെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ മേ​യ് 31 അ​വ​സാ​നി​ച്ച​തി​നാ​ൽ ഒ​രു ദി​വ​സ​ത്തെ അ​വ​ധി ന​ൽ​കി ക​രാ​ർ ഒ​രു വ​ർ​ഷ​ത്തേ​ക്ക് പു​തു​ക്കി​യി​ട്ടു​മു​ണ്ട്. പ​ല​രും രാ​ഷ്ട്രീ​യ​സ്വാ​ധീ​ന​ത്തി​ൽ ക​യ​റി​യ​വ​രാ​ണെ​ങ്കി​ലും പു​തി​യ സ​ർ​ക്കാ​റി​ന് ഇ​വ​രെ മാ​റ്റാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യും സം​ജാ​ത​മാ​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educationRECRUITMENTDeputation
News Summary - Applications invited for teacher deputation at SSK; the wait will be long
Next Story