Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപുരാവസ്തു...

പുരാവസ്തു മോഷ്ടിക്കുന്നയാൾ അറസ്റ്റിൽ

text_fields
bookmark_border
പുരാവസ്തു മോഷ്ടിക്കുന്നയാൾ അറസ്റ്റിൽ
cancel
camera_alt

നൗ​ഷാ​ദ്

കോ​ഴി​ക്കോ​ട്: സ്കൂ​ൾ ക​ലോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ത്യേ​ക രാ​ത്രി​കാ​ല പ​രി​ശോ​ധ​ന​യി​ൽ പു​രാ​വ​സ്തു​ക്ക​ൾ മോ​ഷ്ടി​ച്ച് വി​ൽ​പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ൽ​പെ​ട്ട​യാ​ളെ പൊ​ലീ​സ് പി​ടി​കൂ​ടി. വ​ട​ക​ര താ​നി​യു​ള്ള പ​റ​മ്പി​ൽ നൗ​ഷാ​ദ് (35) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കൂ​ട്ടാ​ളി ക​ഴി​ഞ്ഞ ദി​വ​സം പി​ടി​യി​ലാ​യി​രു​ന്നു. അ​ര​ല​ക്ഷം രൂ​പ​യോ​ളം വി​ല​വ​രു​ന്ന പു​രാ​വ​സ്തു​ക്ക​ളാ​ണ് മോ​ഷ്ടി​ച്ച​ത്.

രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു അ​റ​സ്റ്റ്. മ​റ്റു ജി​ല്ല​ക​ളി​ൽ​നി​ന്നു വ​രു​ന്ന ക​ലാ​സ്വാ​ദ​ക​ർ​ക്കും ക​ലാ​കാ​ര​ന്മാ​ർ​ക്കും സ​ഹാ​യി​ക​ൾ​ക്കും രാ​ത്രി​യും പ​ക​ലും ഒ​രു​പോ​ലെ സു​ര​ക്ഷ​യേ​കാ​ൻ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി രാ​ജ്പാ​ൽ മീ​ണ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. അ​തി​ന്റെ ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ൽ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് അ​റ​സ്റ്റ്.

ഡെ​പ്യൂ​ട്ടി പൊ​ലീ​സ് ക​മീ​ഷ​ണ​ർ കെ.​ഇ. ബൈ​ജു​വി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം ക​സ​ബ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​ൻ. പ്ര​ജീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്.

മോ​ഷ​ണം ന​ട​ത്തി വ​ട​ക​ര​യെ​ത്തി​ച്ച ശേ​ഷം സാ​ധ​ന​ങ്ങ​ൾ കൈ​മാ​റു​ക​യാ​യി​രു​ന്നു. സി​റ്റി ക്രൈം ​സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ എ. ​പ്ര​ശാ​ന്ത്കു​മാ​ർ, ഷാ​ഫി പ​റ​മ്പ​ത്ത്, ക​സ​ബ പൊ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ റ​സാ​ഖ്, അ​നീ​ഷ്, അ​സി​സ്റ്റ​ന്റ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സ​ന്തോ​ഷ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft NewsAntiquitiesarrest
News Summary - Antiquities thief arrested
Next Story