Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലഹരി വിരുദ്ധ വാരാഘോഷ...

ലഹരി വിരുദ്ധ വാരാഘോഷ പരിപാടികൾ തുടങ്ങി

text_fields
bookmark_border
ലഹരി വിരുദ്ധ വാരാഘോഷ പരിപാടികൾ തുടങ്ങി
cancel
camera_alt

ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി ജില്ല സാമൂഹ്യ നീതി വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ ട്രാൻസ്ജെൻഡർ കൂട്ടായ്മ മിഠായി തെരുവിലെ എസ്. കെ പൊറ്റെക്കാട് പ്രതിമക്ക് മുന്നിൽ ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് റിസ്‌റ്റ് റിബൺ കെട്ടി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു

കോഴിക്കോട്: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി ജില്ലാ സാമൂഹ്യനീതി വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ട്രാൻസ് കമ്മ്യൂണിറ്റികൾ മിഠായി തെരുവിലെ എസ്‌.കെ പൊറ്റെക്കാട് പ്രതിമക്ക് മുന്നിൽ പരസ്പരം റിസ്റ്റ് ബാൻഡ് കെട്ടി ജില്ലയിൽ ലഹരി വിരുദ്ധ വാരാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.

'നാഷണൽ ആക്ഷൻ പ്ലാൻ ഫോർ ഡ്രഗ് ഡിമാൻഡ് റിഡക്ഷൻ' പദ്ധതി പ്രകാരം നശാ മുക്ത് ഭാരത് അഭിയാൻ നിർദ്ദേശപ്രകാരമുള്ള ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസുകളും ചർച്ചയും സ്പോർട്സ് കൗൺസിൽ ഹാളിൽ നടന്നു.സൈക്യാട്രിസ്‌റ്റ് കൗൺസിലർ നിഖിൽ ക്ലാസ് നയിച്ചു.

എം.സി.എഫ് ഡയറക്ടർ സി.കെ നാസർ പരിപാടി ഉദ്ഘാടനം ചെയ്തു. ട്രാൻസ്ജെൻഡർ പ്രദേശ് കോൺഗ്രസ് ജില്ല പ്രസിഡൻ്റ് ദീപാറാണി അദ്ധ്യക്ഷത വഹിച്ചു. ഷബീർഷ , നസ്രിയ , റാസില മുജീബ്, അച്ചു അശ്വതി , മേഘ്ന തുടങ്ങിയവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:transgender communityAnti-Drug Week beginsKozhikodeLatest News
News Summary - Anti-drug week celebrations
Next Story