Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅജ്ഞാത രോഗം പടരുന്നു;...

അജ്ഞാത രോഗം പടരുന്നു; 23 ആടുകൾ ചത്തു

text_fields
bookmark_border
അജ്ഞാത രോഗം പടരുന്നു; 23 ആടുകൾ ചത്തു
cancel

മാ​വൂ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 17 ഊ​ർ​ക്ക​ട​വി​ൽ ആ​ടു​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തു. ര​ണ്ടാ​ഴ്ച​ക്കി​ടെ 23 ആ​ടു​ക​ളാ​ണ് ച​ത്ത​ത്. നി​ര​വ​ധി ആ​ടു​ക​ൾ രോ​ഗ​ല​ക്ഷ​ണം കാ​ണി​ക്കു​ന്നു​ണ്ട്. ന്യൂ​മോ​ണി​യ​യാ​ണ് രോ​ഗ​മെ​ന്ന് ക​രു​തു​ന്ന​താ​യും തി​ങ്ക​ളാ​ഴ്ച വി​ദ​ഗ്ധ സം​ഘം സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​മെ​ന്നും മാ​വൂ​രി​ലെ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ബി​ജു​പാ​ൽ അ​റി​യി​ച്ചു. ആ​ട് വ​ള​ർ​ത്ത​ൽ ഉ​പ​ജീ​വ​ന​മാ​ക്കി​യ ഊ​ർ​ക്ക​ട​വ് അ​രീ​ക്കു​ഴി​യി​ൽ സു​ബൈ​റി​‍െൻറ 19 ആ​ടു​ക​ളാ​ണ് ച​ത്ത​ത്. അ​രീ​ക്കു​ഴി​യി​ൽ നാ​സ​റി​‍െൻറ നാ​ല് ആ​ടു​ക​ളും ച​ത്തു.

ഇ​വ​രു​ടെ ശേ​ഷി​ക്കു​ന്ന ആ​ടു​ക​ളെ​ല്ലാം രോ​ഗ​ല​ക്ഷ​ണം കാ​ണി​ക്കു​ന്നു​ണ്ട്. സ​മീ​പ​വാ​സി അ​രീ​ക്കു​ഴി​യി​ൽ സി​ദ്ധാ​ർ​ഥ‍െൻറ ര​ണ്ട് ആ​ടു​ക​ൾ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. സ​മീ​പ​ത്ത് മ​റ്റൊ​രു വീ​ട്ടി​ലെ ആ​ടു​ക​ൾ​ക്കും രോ​ഗ​ല​ക്ഷ​ണ​മു​ണ്ട്. ചു​മ​യും ജ​ല​ദോ​ഷ​വും ക​വി​ൾ​വീ​ക്ക​വും വ​ന്ന് വ​യ​റി​ള​ക്ക​ത്തോ​ടു​കൂ​ടി അ​വ​ശ​രാ​കു​ക​യാ​ണ്. കൈ​കാ​ലു​ക​ൾ കു​ഴ​യു​ക​യും വാ​യി​ൽ​നി​ന്ന് നു​ര​യും പ​ത​യും വ​രു​ക​യും ക​ണ്ണു​ക​ളു​ടെ നി​റം മാ​റു​ക​യും വാ​യി​ൽ മു​റി​വു​ക​ളു​ണ്ടാ​വു​ക​യും ചെ​യ്യു​ന്നു​ണ്ട്. ക​ഴു​ത്തി​ൽ നീ​ർ​ക്കെ​ട്ട് രൂ​പ​പ്പെ​ടു​ന്നു​ണ്ട്. ആ​ടു​ക​ൾ ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​വാ​തെ​യാ​ണ് ചാ​കു​ന്ന​ത്. ഗ​ർ​ഭി​ണി​ക​ളാ​യ ആ​ടു​ക​ളും ച​ത്തി​ട്ടു​ണ്ട്. വെ​ള്ള​പ്പൊ​ക്ക​ബാ​ധി​ത പ്ര​ദേ​ശ​മാ​യ​തി​നാ​ൽ സു​ബൈ​റി​ന് മൃ​ഗാ​ശു​പ​ത്രി​യി​ൽ​നി​ന്ന് ദു​രി​താ​ശ്വാ​സ​മാ​യി ആ​റ് ആ​ടു​ക​ൾ ല​ഭി​ച്ചി​രു​ന്നു. ഈ ​ആ​ടു​ക​ളി​ലാ​ണ് ആ​ദ്യം ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടു​തു​ട​ങ്ങി​യ​തെ​ന്ന് സു​ബൈ​ർ പ​റ​യു​ന്നു. ര​ണ്ടാ​ഴ്ച മു​മ്പാ​ണ് ആ​ടു​ക​ൾ​ക്ക് രോ​ഗം ക​ണ്ടു​തു​ട​ങ്ങി​യ​ത്.

ഈ​ഭാ​ഗ​ത്ത് കോ​ഴി​ക​ളും താ​റാ​വു​ക​ളും സ​മാ​ന രോ​ഗ​ല​ക്ഷ​ണം പ്ര​ക​ടി​പ്പി​ച്ചു​തു​ട​ങ്ങി​യ​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. മൃ​ഗാ​ശു​പ​ത്രി​യി​ൽ​നി​ന്ന് മാ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ വി​ത​ര​ണം​ചെ​യ്ത മ​റ്റൊ​രാ​ടും ച​ത്ത​താ​യി വി​വ​ര​മു​ണ്ട്. രോ​ഗം ബാ​ധി​ച്ച ആ​ടു​ക​ൾ​ക്ക് ആ​ൻ​റി​ബ​യോ​ട്ടി​ക് മ​രു​ന്നു​ക​ൾ ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും ഫ​ല​മു​ണ്ടാ​കു​ന്നി​ല്ല. രോ​ഗം പ​ട​രു​ന്ന​തി​ൽ നാ​ട്ടു​കാ​ർ ആ​ശ​ങ്ക​യി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:diseaseanimalsspreading
News Summary - An unknown disease is spreading 23 sheep died
Next Story