അമൃത് പദ്ധതി; കുടിവെള്ള കണക്ഷന് അപേക്ഷിക്കാം
text_fieldsകോഴിക്കോട്: അമൃത് പദ്ധതിയുടെ ഭാഗമായി കോർപറേഷൻ പരിധിയിലെ താമസക്കാർക്ക് കുടിവെള്ള കണക്ഷന് താഴെ പറയും പ്രകാരം അപേക്ഷിക്കാം.
ബി.പി.എൽ കുടുംബങ്ങൾ: രണ്ടുലക്ഷത്തിൽ താഴെ വരുമാനമുള്ളവർ. കണക്ഷൻ സൗജന്യമാണ്. റേഷൻ കാർഡ് അല്ലെങ്കിൽ വരുമാന സർട്ടിഫിക്കറ്റ്, കെട്ടിട നികുതി രശീതി (പുതിയത്) അല്ലെങ്കിൽ ഓണർഷിപ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ റെസിഡൻസ് സർട്ടിഫിക്കറ്റ്, ആധാർ കാർഡിന്റെ പകർപ്പ് എന്നിവ സഹിതം ജലഅതോറിറ്റി സെക്ഷൻ ഓഫിസിൽ അപേക്ഷ നൽകണം (കോർപറേഷൻ ഓഫിസിൽ വരേണ്ടതില്ല).
രണ്ടു ലക്ഷത്തിന് മുകളിൽ വരുമാനമുള്ളവർ: കണക്ഷൻ ലഭിക്കുന്നതിന് 1700 രൂപ കോർപറേഷൻ മെയിൻ ഓഫിസിലോ സോണൽ ഓഫിസിലോ അടക്കണം.
റേഷൻ കാർഡ് പകർപ്പ്, കെട്ടിട നികുതി രശീതി (പുതിയത്) അല്ലെങ്കിൽ ഓണർഷിപ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ റെസിഡന്റ്സ് സർട്ടിഫിക്കറ്റ്, ആധാർ കാർഡിന്റെ പകർപ്പ്, ഉപഭോക്തൃ വിഹിതമായി 1700 രൂപ അടച്ച രശീതിയുടെ പകർപ്പ് എന്നിവ സഹിതമുള്ള അപേക്ഷ ജലഅതോറിറ്റി ഓഫിസിൽ നൽകണം. അപേക്ഷ ഫോറം കോർപറേഷന്റെ വെബ്സൈറ്റിൽനിന്നും അതാത് വാർഡ് കൗൺസിലർമാരിൽനിന്നും ലഭിക്കും. അവസാന തീയതി ജൂൺ 30.