Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightALL EDition പി....

ALL EDition പി. ശാദുലി നിര്യാതനായി

text_fields
bookmark_border
പി. ശാദുലി നിര്യാതനായി നാദാപുരം: മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ല ഉപാധ്യക്ഷനും നാദാപുരം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന പി. ശാദുലി (72) നിര്യാതനായി. വെയർ ഹൗസിങ് കോർപറേഷൻ ചെയർമാനായിരുന്നു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ്, യൂത്ത് ലീഗ് ജില്ല സെക്രട്ടറി, നാദാപുരം മണ്ഡലം മുസ്‍ലിം ലീഗ് ജനറൽ സെക്രട്ടറി സ്ഥാനങ്ങളും വഹിച്ചിരുന്നു. 1991ൽ നാദാപുരം മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്കു മത്സരിച്ചിരുന്നു. പ്രമുഖ വാഗ്മിയും എഴുത്തുകാരനുമാണ്. പ്രമുഖ ഇസ്‍ലാമിക പണ്ഡിതൻ പ്രാച്ചേരി കലന്തൻ മുസ്‍ലിയാരുടെയും കുഞ്ഞിപ്പാത്തു ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: സഫിയ ശാദുലി (നാദാപുരം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ്). മക്കൾ: മുനീർ (നാദാപുരം ടി.ഐ.എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ), സാബിറ, സാജിദ, സൗദ സഫീറ, കരീം, അഷ്റഫ്. മരുമക്കൾ: ഷഹ്റു (കുന്നുമ്മൽ), ഗഫൂർ ബാലിയിൽ, ബഷീർ (കോയിച്ചപറമ്പത്ത്), അന്ത്രു (വെള്ളോളി), അരീഫ് മാസ്റ്റർ (കണ്ണമ്പത്തുകര), ഫസീല (മുള്ളമ്പത്ത്), ഷമീമ (മുതുവടത്തൂർ). സഹോദരങ്ങൾ: ടി.വി. അബ്ദുറഹീം മൗലവി, പി. റസാഖ് മാസ്റ്റർ, റാബിയ എടോളി, പരേതരായ പി. മമ്മു മുൻഷി, കുഞ്ഞബ്ദുല്ല, കദീശ ഹജ്ജുമ്മ, ആയിഷ ഹജ്ജുമ്മ, ഹലീമ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 11ന് നാദാപുരം ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ. Photo: P Shaduli
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story