അക്ഷരോന്നതി പുസ്തക സമാഹരണം ജെ.ഡി.ടി ഇസ്‍ലാം ഹയർ സെക്കൻഡറിയിൽ
text_fieldsവെള്ളിമാടുകുന്ന്: കേരള സർക്കാർ പൊതു വിദ്യഭ്യാസ വകുപ്പ് ഹയർസെക്കൻഡറി വിഭാഗം എൻ.എസ്.എസ് ക്ലസ്റ്റർ തലത്തിൽ അക്ഷരോന്നതി പുസ്തക സമാഹരണം പരിപാടി ജെ.ഡി.ടി ഇസ്‍ലാം ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. എഴുത്തുകാരനും പത്രപ്രവർത്തകനുമായ ലത്തീഫ് പറമ്പിൽ പരിപാടി ഉദ്ഘാടനം ചെയ്തു. ജെ.ഡി.ടി ഇസ്‍ലാം ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഇ. അബ്ദുൽ കബീർ പുസ്തകങ്ങൾ ലത്തിഫ് പറമ്പിലിന് കൈമാറി.
ക്ലസ്റ്റർ പരിധിയിലെ വിവിധ സ്കൂളുകളിലെ എൻ.എസ്.എസ് യൂണിറ്റുകൾ സമാഹരിച്ച പുസ്തകങ്ങൾ ക്ലസ്റ്റർ കൺവീനർ രതീഷ് ആർ നായർ ഏറ്റുവാങ്ങി. അബ്ദുൽ ഗഫൂർ, ഹസീന, രമേശൻ എന്നിവർ സംസാരിച്ചു. നിഫ്റ്റിൽ അഡ്മിഷൻ ലഭിച്ച എൻ.എസ്.എസ് വളന്റിയറായായിരുന്ന എസ്. ശിവയെ അനുമോദിച്ചു. പി. സഫറുല്ല സ്വാഗതവും എൻ.എസ്.എസ് വളന്റിയർ പി. റാസിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

