Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമഞ്ഞുരുക്കത്തിൽ എ.കെ....

മഞ്ഞുരുക്കത്തിൽ എ.കെ. ശശീന്ദ്രൻ പത്രിക സമർപ്പിച്ചു

text_fields
bookmark_border
മഞ്ഞുരുക്കത്തിൽ എ.കെ. ശശീന്ദ്രൻ പത്രിക സമർപ്പിച്ചു
cancel
camera_alt

അ​ത്ര ഹാ​പ്പി​യ​ല്ല...എ​ല​ത്തൂ​ര്‍ മ​ണ്ഡ​ലം എ​ല്‍.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ കോ​ഴി​ക്കോ​ട് ക​ല​ക്ട​റേ​റ്റി​ല്‍ നാ​മ​നി​ര്‍ദേ​ശ പ​ത്രി​ക സ​മ​ര്‍പ്പി​ച്ച് മ​ട​ങ്ങു​മ്പോ​ള്‍ എ​ന്‍.​സി.​പി ജി​ല്ല അ​ധ്യ​ക്ഷ​ന്‍ മു​ക്കം മു​ഹ​മ്മ​ദി​നെ ഹ​സ്‌​ത​ദാ​നം ചെ​യ്യു​ന്നു

കോഴിക്കോട്: ഉൾപാർട്ടി കോലാഹലങ്ങൾ താൽക്കാലികമായി കെട്ടടങ്ങിയ ചാരിതാർഥ്യത്തിൽ എ.കെ. ശശീന്ദ്രൻ നാമനിർദേശ പത്രിക നൽകി. മുൻ മന്ത്രി എ.സി. ഷൺമുഖദാസിന്റെ സ്മൃതി മന്ദിരത്തിൽ രാവിലെ പുഷ്പാർച്ചന നടത്തിയാണ് പത്രിക സമർപ്പിക്കാനെത്തിയത്. സ്ഥാനാർഥിത്വത്തിൽനിന്ന് മാറിനിൽക്കണമെന്നാവശ്യപ്പെട്ട് ആദ്യം വെടിപൊട്ടിച്ച പാർട്ടി ദേശീയ വർക്കിങ് പ്രസിഡന്റ് പി.സി. ചാക്കോയെ അദ്ദേഹം കെട്ടിപ്പുണർന്ന് വികാരാധീനനായി. മുക്കം മുഹമ്മദും സമീപത്തുണ്ടായിരുന്നു.

പാർട്ടിയിൽ അസ്വാരസ്യമുണ്ടായിരുന്നുവെന്നത് വെറും പഴങ്കഥയായിരുന്നുവെന്ന് നാമനിർദേശ പത്രികക്കുശേഷം എ.കെ. ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. എലത്തൂർ എൽ.ഡി.എഫിന്റെ ഉറച്ച മണ്ഡലമാണെന്നും സർക്കാറിന്റെ വികസനത്തിൽ തനിക്ക് വൻ വിജയമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ആർ.ആർ. ഡെപ്യൂട്ടി കലക്ടർ പി.എം. തനീറ മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. പാർട്ടി ദേശീയ വർക്കിങ് പ്രസിഡന്റ് പി.സി. ചാക്കോ, ജില്ല പ്രസിഡന്റ് മുക്കം മുഹമ്മദ്, സംസ്ഥാന സെക്രട്ടറി എം. ആലിക്കോയ, സി.പി.എം ജില്ല കമ്മിറ്റി അംഗം മാമ്പറ്റ ശ്രീധരൻ എന്നിവരും കൂടെയുണ്ടായിരുന്നു.

അൻവർ പത്രിക സമർപ്പിക്കാനെത്തിയത് മണ്ഡലത്തെക്കുറിച്ച് പരാതിയുള്ളവരുമായി

കോഴിക്കോട്: ബേപ്പൂർ നിയോജക മണ്ഡലം സ്ഥാനാർഥി പി.വി. അൻവർ നാമനിർദേശ പത്രിക സമർപ്പണത്തിനെത്തിയത് വേറിട്ട രീതിയിൽ. പ്രവർത്തകർക്കൊപ്പം മണ്ഡലത്തിലെ വികസന മുരടിപ്പിൽ പ്രതിഷേധമുള്ളവരുടെ പ്രതിനിധികളുമായാണ് എത്തിയത്. മണ്ഡലത്തിൽ കുടിവെള്ളപ്രശ്നം രൂക്ഷമാണെന്നാരോപിച്ചാണ് കുടവുമേന്തി സ്ത്രീകൾ അൻവറിനൊപ്പം എത്തിയത്.

മണ്ഡലത്തിലെ ആശുപത്രിയിൽ പ്രസവസൗകര്യമില്ലാത്തതിനെ പ്രതിനിധാനം ചെയ്ത് പാവയെ കൈയിലേന്തിയാണ് മറ്റൊരു സ്ത്രീ എത്തിയത്. മണ്ഡലത്തിൽ കോളജ് ഇല്ലാത്തതിൽ പ്രതിഷേധവുമായി വിദ്യാർഥിനി പ്രതിനിധിയും അൻവറിനൊപ്പമെത്തി. പിണറായിസം മാത്രമല്ല എല്ലാ പിണറായിയുടെ എല്ലാ ഇസവും ഈ തെരഞ്ഞെടുപ്പോടെ അവസാനിക്കുമെന്നും തൊഴിലാളികൾ ഉൾപ്പെടെയുള്ള പാർട്ടിക്കാർ തനിക്ക് വോട്ടുചെയ്യുമെന്നും പത്രിക സമർപ്പണത്തിനുശേഷം അൻവർ മാധ്യമങ്ങളോട് പറഞ്ഞു. വരണാധികാരി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ടി.ജെ. അരുൺ മുമ്പാകെ രാവിലെ 11 ഓടെയാണ് പത്രിക സമർപ്പിച്ചത്. ഒരു സെറ്റ് പത്രികയാണ് സമർപ്പിച്ചത്. എം.സി. മായിൻ ഹാജി, എം. കുഞ്ഞാമുട്ടി, പി. ബൈജു, അഹമ്മദ് കോയ, രാജീവ്തിരുവച്ചിറ എന്നിവരോടൊപ്പമെത്തിയാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്.

ഫൈസല്‍ ബാബു കോഴിക്കോട് സൗത്തില്‍ പത്രിക നല്‍കി

കോ​ഴി​ക്കോ​ട്: സൗ​ത്ത് നി​യോ​ജ​ക മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ഡ്വ. വി.​കെ. ഫൈ​സ​ല്‍ ബാ​ബു ഗാ​ന്ധി​റോ​ഡ് ജി​ല്ല വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ല്‍ പ്ര​ക​ട​ന​മാ​യെ​ത്തി റി​ട്ടേ​ണി​ങ് ഓ​ഫി​സ​ര്‍ സ​ജി​ത്ത് കു​മാ​ര്‍ മു​മ്പാ​കെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ര്‍പ്പി​ച്ചു. എം.​കെ. രാ​ഘ​വ​ന്‍ എം.​പി, എ​ന്‍.​സി. അ​ബൂ​ബ​ക്ക​ര്‍, അ​ഡ്വ. എ.​വി. അ​ന്‍വ​ര്‍, കെ.​വി. കൃ​ഷ്ണ​ന്‍, കെ. ​മൊ​യ്തീ​ന്‍കോ​യ, സാ​ജി​ദ് ന​ടു​വ​ണ്ണൂ​ര്‍, ആ​ശി​ഖ് ചെ​ല​വൂ​ര്‍, ടി.​പി.​എം. ജി​ഷാ​ന്‍, പി. ​സ​ക്കീ​ര്‍, എ​സ്.​വി. അ​ര്‍ശു​ല്‍ അ​ഹ​മ്മ​ദ്, സു​ല്‍ഫി​ഖ​ര്‍, സ്വാ​ഹി​ബ് മു​ഹ​മ്മ​ദ്, മ​ന​ക്ക​ല്‍ ശ​ശി, വി. ​റാ​ഷി​ഖ്, പി.​വി. അ​വ​റാ​ന്‍, സി.​ടി. സ​ക്കീ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nomination PaperNCPAK SaseendranKerala Assembly Election 2026
News Summary - A.K. Saseendran submitted his Nomination Paper
Next Story