ഫിഫയുടെ മാസ്റ്റർ പ്രോഗ്രാം കോഴ്സിന് കോഴിക്കോട് സ്വദേശിനി ഐഷ
text_fieldsഐഷ നസിയ
കോഴിക്കോട്: അന്താരാഷ്ട്ര ഫുട്ബാൾ സംഘടനയായ ഫിഫയുടെ മാസ്റ്റർ പ്രോഗ്രാം കോഴ്സിന് പ്രവേശനം നേടി കോഴിക്കോട് സ്വദേശിനി ഐഷ നസിയ. ഇംഗ്ലണ്ട്, ഇറ്റലി, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലെ മൂന്ന് സർവകലാശാലകളിലാണ് ഒരുവർഷത്തെ കോഴ്സ്. ആകെ 30 പേർക്കാണ് കോഴ്സിന് പ്രവേശനം.
30 രാജ്യങ്ങളിൽനിന്നുള്ള 700ലേറെ അപേക്ഷകരിൽനിന്നാണ് കാൽപന്തുകളിയെ ഏറെ ഇഷ്ടപ്പെടുന്ന ഐഷക്ക് പ്രവേശനം കിട്ടിയത്. കോഴ്സിെൻറ 50 ശതമാനം തുക സ്കോളർഷിപ്പായി ലഭിക്കും. ബാക്കി ആവശ്യമായ 28 ലക്ഷം രൂപ ക്രൗഡ് ഫണ്ടിങ്ങിലൂടെ കണ്ടെത്താനാണ് തീരുമാനം. സെപ്റ്റംബർ 16ന് ഐഷ കോഴ്സിനായി യാത്ര തിരിക്കും. െകാല്ലം ടി.കെ.എം എൻജിനീയറിങ് കോളജിൽനിന്ന് മെക്കാനിക്കൽ എൻജിനീയറിങ് പൂർത്തിയാക്കിയ ഈ 26കാരി ഫുട്ബാളിനായി വളർത്താനായുള്ള മിഷൻ ഇലവൻ മില്യൺ പദ്ധതിയുടെ കോഓഡിനേറ്ററായിരുന്നു.
2017ൽ അണ്ടർ 17 ലോകകപ്പ് ഫുട്ബാളിൽ കൊച്ചിയിലെ വേദിയായ കലൂർ നെഹ്റു സ്റ്റേഡിയത്തിലെ വളൻറിയർ സംഘത്തെ നയിച്ചത് ഐഷയായിരുന്നു. 2015ലെ ദേശീയ ഗെയിംസിലും സംഘാടകസമിതിയിൽ പ്രവർത്തിച്ചു. ഭർത്താവ് ഗാലിബും മാതാവ് പൊറ്റമ്മൽ സീലോഡ്സ് വില്ലയിൽ അത്തിയയും ഐഷക്ക് സകല പ്രോത്സാഹനവുമായി കൂടെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

