Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എയ്ഡഡ് പദവി; പുതിയ സർക്കാറിൽ പ്രതീക്ഷയർപ്പിച്ച് സംസ്ഥാനത്തെ സ്പെഷൽ സ്കൂളുകൾ

text_fields
bookmark_border
2015 ലെ യു.ഡി.എഫ് ഭരണകാലത്ത് സ്പെഷൽ സ്കൂളുകൾക്ക് എയ്ഡഡ് പദവി നടപ്പാക്കാൻ പദ്ധതിയുണ്ടായിരുന്നതാണ് പ്രതീക്ഷക്ക് കാരണം
എയ്ഡഡ് പദവി; പുതിയ സർക്കാറിൽ പ്രതീക്ഷയർപ്പിച്ച് സംസ്ഥാനത്തെ സ്പെഷൽ സ്കൂളുകൾ
cancel

മുക്കം: സംസ്ഥാനത്തെ സ്പെഷൽ സ്കൂളുകൾക്ക് എയ്ഡഡ് പദവിയെന്ന സ്വപ്നത്തിന് വീണ്ടും ചിറക് മുളക്കുന്നു. സംസ്ഥാനത്ത് യു.ഡി.എഫ് സർക്കാർ അധികാരത്തിൽ തിരിച്ചെത്തിയതോടെ, സ്പെഷൽ സ്കൂൾ ജീവനക്കാരും മാനേജ്മെന്റുകളും തികഞ്ഞ പ്രതീക്ഷയിലാണ്. 2015 ലെ യു.ഡി.എഫ് ഭരണകാലത്ത് സ്പെഷൽ സ്കൂളുകൾക്ക് എയ്ഡഡ് പദവി നടപ്പിലാക്കാൻ പദ്ധതിയുണ്ടായിരുന്നു എന്നതാണ് ഇപ്പോഴത്തെ പ്രതീക്ഷക്ക് കാരണം. മുൻമുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയെ കണ്ട് എം.എൽ.എമാർ അന്ന് ഒപ്പിട്ട നിവേദനത്തിലെ ആദ്യത്തെ ഒപ്പ് നിലവിലെ മുഖ്യമന്ത്രി വി.ഡി സതീശന്റേതായിരുന്നു എന്നതും പ്രതീക്ഷ നൽകുന്ന ഘടകമാണ്.

2016ൽ ഇടതുപക്ഷ സർക്കാരിന്റെ പ്രകടനപത്രികയിൽ സ്പെഷൽ സ്കൂളുകൾക്ക് എയ്ഡഡ് പദവി നൽകുമെന്ന വാഗ്ദാനം വന്നെങ്കിലും കഴിഞ്ഞ പത്തുവർഷക്കാലവും നടപ്പിലായില്ലെന്ന് സ്പെഷൽ സ്കൂൾ എംപ്ലോയീസ് യൂനിയൻ ഭാരവാഹികൾ പറഞ്ഞു. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് നിരവധി ഇടപെടലുകൾ നടത്തിയ എം.എൽ.എ നിലവിലെ വിദ്യാഭ്യാസ മന്ത്രിയായതും ഭാരവാഹികൾക്ക് പ്രതീക്ഷ വർധിപ്പിക്കുന്നു. വിദ്യാഭ്യാസ വകുപ്പിന് കീഴിൽ 250ഓളം സ്പെഷൽ സ്കൂളുകളിൽ മൂന്ന് പത്തിറ്റാണ്ടിലേറെ കാലമായി സേവനം ചെയ്തുവരുന്ന ആയിരക്കണക്കിന് ജീവനക്കാർ സർക്കാറിന്റെ അനുഭാവപൂർവ സമീപനം കാത്തിരിക്കുകയാണെന്നും ഭാരവാഹികൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Aided status; Special schools in the state pin their hopes on the new government
Next Story