Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉളേള്യരി ബജറ്റിൽ കൃഷി,...

ഉളേള്യരി ബജറ്റിൽ കൃഷി, ടൂറിസം മേഖലകൾക്ക് മുൻഗണന

text_fields
bookmark_border
ഉളേള്യരി ബജറ്റിൽ കൃഷി, ടൂറിസം മേഖലകൾക്ക് മുൻഗണന
cancel

ഉ​ളേ​ള്യ​രി: കൃ​ഷി, ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണം, ടൂ​റി​സം, തൊ​ഴി​ൽ മേ​ഖ​ല​ക​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ബ​ജ​റ്റി​ന് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി അം​ഗീ​കാ​രം ന​ൽ​കി.

പ്ര​സി​ഡ​ൻ​റ് പി. ​നാ​സ​റി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ൻ​റ് പ്രി​യ പു​ന​ത്തി​ൽ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു. 48,25,61518 രൂ​പ വ​ര​വും 46,36,70014 രൂ​പ ചെ​ല​വും 1,88,91504 രൂ​പ നീ​ക്കി​യി​രി​പ്പു​മു​ള്ള ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. ഉ​ൽ​പാ​ദ​ന മേ​ഖ​ല​യി​ൽ സ​മ​ഗ്ര​മാ​യ പു​രോ​ഗ​തി​യാ​ണ് ബ​ജ​റ്റ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ടൂ​റി​സം പ്ര​മോ​ഷ​ന്റെ ഭാ​ഗ​മാ​യി പു​ഴ​യോ​ര​ങ്ങ​ളി​ൽ വി​വി​ധ​ങ്ങ​ളാ​യ പ​ഴ​വ​ർ​ഗ കൃ​ഷി ന​ട​ത്താ​നും ഓ​ണ​ത്തി​നാ​യി പൂ​കൃ​ഷി വ്യാ​പി​ക്കാ​നും ത​രി​ശു നി​ല​ങ്ങ​ൾ കൃ​ഷി​യോ​ഗ്യ​മാ​ക്കാ​നും ബ​ജ​റ്റി​ൽ തു​ക നീ​ക്കി​വെ​ച്ചി​റ്റു​ണ്ട്.

മൊ​ത്തം 1,08,66000 രൂ​പ​യാ​ണ് കൃ​ഷി​ക്ക് വ​ക​യി​രു​ത്തി​യ​ത്. ദാ​രി​ദ്ര്യ നി​ർ​മാ​ർ​ജ്ജ​ന​ത്തി​നും തൊ​ഴി​ൽ മേ​ഖ​ല​ക്കും വി​ശ​പ്പു​ര​ഹി​ത ഉ​ള്ള്യേ​രി പ​ദ്ധ​തി​ക്കു​മാ​യി 12,92,00000 രൂ​പ നീ​ക്കി വെ​ച്ചു.

റോ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ശ്ചാ​ത്ത​ല വി​ക​സ​ന​ത്തി​ന് 4,52,00000 രൂ​പ​യും പാ​ർ​പ്പി​ട മേ​ഖ​ല​ക്ക് 4,91,75000 രൂ​പ​യും സോ​ളാ​ർ തെ​രു​വു​വി​ള​ക്ക്, സി​റ്റി​സ​ൺ ഫെ​സി​ലി​റ്റേ​ഷ​ൻ സെൻറ​ർ, എ.​ബി.​സി പ​ദ്ധ​തി, തെ​രു​വു​നാ​യ്ക്ക​ൾ​ക്ക് ഷെ​ൽ​ട്ട​ർ, ഓ​പ്പ​ൺ ജിം ​എ​ന്നി​വ​ക്കാ​യി 1,01,02860 രൂ​പ​യും ഉ​ൾ​പ്പെ​ടു​ത്തി. വി​ല്ലേ​ജ് ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലും ദു​ര​ന്ത​നി​വാ​ര​ണ​ത്തി​നാ​യി റാ​പ്പി​ഡ് ടാ​സ്ക് ഫോ​ഴ്‌​സും രൂ​പീ​ക​രി​ക്കും.

ഹ​രി​ത ക​ർ​മ്മ​സേ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ന് പു​റ​മെ സ്മാ​ർ​ട്ട് ഹോം ​ക്ലീ​നിം​ഗ് യ​ന്ത്രം ല​ഭ്യ​മാ​ക്കാ​നും ജൈ​വ മാ​ലി​ന്യ​ങ്ങ​ളി​ൽ​നി​ന്ന് മൂ​ല്യ​വ​ർ​ദ്ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ നി​ർ​മ്മി​ക്കാ​നും ബ​ജ​റ്റി​ൽ നി​ർ​ദ്ദേ​ശ​മു​ണ്ട്. ഷാ​ജു ചെ​റു​ക്കാ​വി​ൽ, സു​ഗ​മ ഹ​രി​ദാ​സ്, ബി​ന്ദു താ​ന്നി​ക്ക​ൽ, സ​തീ​ഷ് ക​ന്നൂ​ര്, കൃ​ഷ്ണ​ൻ കൂ​വി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:budgettourism hubagriculture
News Summary - Agriculture and tourism sectors given priority in Ulliyari budget
Next Story