അഫീഫിനു വേണം സുമനസ്സുകളുടെ സഹായം
text_fieldsഅഫീഫ്
താമരശ്ശേരി: പള്ളിപ്പുറം വാടിക്കൽ സി. അബ്ദുൽ ഖാദറിന്റെ മകൻ അഫീഫ് (20) തന്റെ ജീവൻ നിലനിർത്താൻ സുമനസ്സുകളുടെ സഹായം തേടുന്നു. കൈക്കുഞ്ഞായിരിക്കുമ്പോൾ തന്നെ തലാസീമിയ രോഗം ബാധിച്ചതിനാൽ ആഴ്ചകളുടെ ഇടവേളകളിൽ രക്തം മാറ്റിനൽകുകയും അത്യാവശ്യ ചികിത്സകൾ തുടർന്നുവരുകയുമായിരുന്നു. പ്രായത്തിനനുസരിച്ച ശാരീരിക വളർച്ച ഇല്ലെങ്കിലും അടുത്ത കാലംവരെ നടക്കുന്നതിനും മറ്റും കഴിയുമായിരുന്നു.
പഠനത്തിലും കമ്പ്യൂട്ടർ ഡിസൈനിങ്ങിലും കഴിവ് തെളിയിച്ച മിടുക്കനായ ഈ കുട്ടിക്ക് കഴിഞ്ഞ നാലു വർഷമായി കഴുത്തെല്ല് വളയുകയും സ്പൈനൽ കോഡിന് തകരാർ സംഭവിക്കുകയും ചെയ്തു. മസിലുകളും നാഡീ ഞരമ്പുകളും ശോഷിച്ചുകൊണ്ടിരിക്കുന്ന സ്ഥിതിയിലാണ് ഇപ്പോൾ അഫീഫ്. മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ അടിയന്തരമായി നടത്തണമെന്നാണ് വിദഗ്ധ ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്. വർഷങ്ങളായുള്ള ചികിത്സ ചെലവുകൾ ഈ കുടുംബത്തിന്റെ സാമ്പത്തികസ്ഥിതി താറുമാറാക്കിയിരിക്കുകയാണ്.
മകന്റെ ജീവൻ നിലനിർത്താൻ മജ്ജ മാറ്റിവെക്കലിനും അനുബന്ധ ചികിത്സക്കുമായി വേണ്ടിവരുന്ന 90 ലക്ഷം പിതാവ് അബ്ദുൽ ഖാദറിന്റെ കുടുംബത്തിന് ഒരു തരത്തിലും താങ്ങാൻ കഴിയുന്നതല്ല. ഈ സാഹചര്യത്തിൽ നാട്ടുകാർ ഒരുമിച്ച് അഫീഫ് ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുകയാണ്. പിതാവ്: അബ്ദുൽ ഖാദറിന്റെ പേരിൽ താമരശ്ശേരി ഫെഡറൽ ബാങ്കിലെ 14 140 20000 8777 (ഐ.എഫ്.എസ്.സി.കോഡ്: എഫ്.ഡി.ആർ.എൽ 000 1414) എന്ന അക്കൗണ്ടിലേക്കോ 99 46 80 2501 എന്ന ഗൂഗിൾ പേ നമ്പർ വഴിയോ ഉദാരമതികളുടെ സഹായങ്ങൾ അയക്കണമെന്ന് ചെയർമാൻ സി.പി. അബ്ദുൽ ഖാദർ, ജനറൽ കൺവീനർ പി.വി. മുഹമ്മദ് എന്നിവർ അറിയിച്ചു. Ph: 9447 632531
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

