കാപ്പ ചുമത്തി നാടുകടത്തിയ പ്രതി മോഷണക്കേസിൽ പിടിയിൽ
text_fieldsസുധീരൻ
കോഴിക്കോട്: തിരുവനന്തപുരം ജില്ലയിൽ നിന്നും കാപ്പ ചുമത്തി നാടുകടത്തിയ പ്രതി മോഷണ കേസിൽ വീണ്ടും പിടിയിൽ. കിളിമാനൂർ സ്വദേശി കിഴക്കുംകര കുന്നുംപുറത്ത് വീട്ടിൽ സുധീരൻ (42)ആണ് മെഡിക്കൽ കോളജ് പൊലീസിന്റെ പിടിയിലായത്. മായനാട് സ്വദേശിയായ സുനിൽകുമാറിന്റെ വീടിന് പുറത്ത് സൂക്ഷിച്ചിരുന്ന 5500 ഓളം രൂപ വില വരുന്ന ഇലക്ട്രിക് വയർ മോഷണം നടത്തി രക്ഷപ്പെടുന്നതിനിടയിലാണ് പിടിയിലായത്. പ്രതിക്ക് തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ, കല്ലമ്പലം, പള്ളിക്കൽ,നാഗരൂർ എന്നിവിടങ്ങളിലും മലപ്പുറം ജില്ലയിലെ തിരൂർ, താനൂർ, കോഴിക്കോട് ടൗൺ സ്റ്റേഷനിലും വധശ്രമമുൾപ്പെടെ വിവിധ കേസുകളുണ്ട്.
മെഡിക്കൽ കോളജ് പൊലീസ് ഇൻസ്പെക്ടർ ജിജീഷിന്റെ നിർദേശപ്രകാരം എസ്.ഐ കാസിം, സി.പി.ഒ വിജേഷ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

