നിരവധി കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു
text_fieldsസലീം
കോഴിക്കോട്: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. പന്നിയങ്കര പൊലീസ് സ്റ്റേഷൻ പരിധിയിലെ സലിം എന്ന വെബ്ബി സലീമിനെയാണ് (47) ജയിലിലടച്ചത്. നല്ലളം, കസബ, മെഡിക്കൽ കോളജ്, ചേവായൂർ, ചെമ്മങ്ങാട്, നല്ലളം, തേഞ്ഞിപ്പലം, മഞ്ചേരി, തുടങ്ങിയ നിരവധി പൊലീസ് സ്റ്റേഷനുകളിൽ കേസുണ്ട്. മയക്കുമരുന്നു കേസുകളും സ്ത്രീകളെ ആക്രമിച്ച് കൊലപ്പെടുത്തുവാൻ ശ്രമിച്ചതിനും കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.
ജില്ല ജയിലിൽ കഴിയുകയായിരുന്ന പ്രതിയെ കാപ്പ പ്രകാരം കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുകയായിരുന്നു. പന്നിയങ്കര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ നൽകിയ പ്രാഥമിക റിപ്പോർട്ട് പ്രകാരം കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണർ അരുൺ കെ. പവിത്രൻ, സമർപ്പിച്ച ശിപാർശയിലാണ് ജില്ല കലക്ടർ പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിൽ പാർപ്പിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചത്.

