Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുപ്രസിദ്ധ...

കുപ്രസിദ്ധ കുറ്റവാളിയുടെ 'രണ്ടാംചാട്ട'ത്തിൽ പൊലീസിനുൾപ്പെടെ​ വീഴ്​ച

text_fields
bookmark_border
ashiq
cancel
camera_alt

ആഷിഖ്

കോഴിക്കോട്​: കുതിരവട്ടം ഗവ. മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന്​ കുപ്രസിദ്ധ കുറ്റവാളി രണ്ടാമതും ചാടിപ്പോയതിൽ​ പൊലീസിനുൾപ്പെടെ ഗുരുതര സുരക്ഷാവീഴ്​ച സംഭവിച്ചതായി ആക്ഷേപം. രണ്ടാഴ്​ചക്കിടെയാണ്​ താമരശേരി അമ്പായതോട് മിച്ചഭൂമി കോളനിയിലെ ആഷിഖ് (29) രണ്ടാമതും രക്ഷപ്പെട്ടത്​. വിചാരണ തടവുകാരടക്കം പ്രതികളുള്ളതിനാൽ ആരോഗ്യ കേന്ദ്രത്തിൽ മൂന്ന്​ പൊലീസുകാരെയാണ്​ ഡ്യൂട്ടിക്ക്​ നിയോഗിച്ചത്​. മാത്രമല്ല ഇവിടത്തെ സെക്യൂരിറ്റി ജീവനക്കാരും ജോലിയിലുണ്ടായിരുന്നു. ഇവരുടെയെല്ലാം കണ്ണുവെട്ടിച്ചാണ്​ ആഷിഖ്​ രക്ഷപ്പെട്ടത്​.

ജൂലൈ 22ന്​ രാത്രിയാണ്​​ ആഷിഖ്​, ബേപ്പൂർ സ്വദേശി അബ്​ദുൽ ഗഫൂർ, എറണാകുളം മട്ടാഞ്ചേരി സ്വദേശി നിസാമുദ്ദീൻ എന്നീ വിചാരണ തടവുകാരും അന്തേവാസി താനൂർ സ്വദേശിയായ 25കാരനും രക്ഷപ്പെട്ടത്​. ഡെപ്യൂട്ടി പൊലീസ്​ കമീഷണർ എസ്​. സുജിത്ത്​ദാസി​െൻറ നേതൃത്വത്തിൽ പ്രത്യേക സംഘമുണ്ടാക്കി ലുക്കൗട്ട്​ ​േനാട്ടീസടക്കം പുറപ്പെടുവിച്ചുള്ള അന്വേഷണത്തി​െനാടുവിൽ മേപ്പാടി, തിരുവനന്തപുരം, തുഷാരഗിരി എന്നിവിടങ്ങളിൽ ഒളിവിൽ കഴിയവെയാണ്​ നാലുപേരെയും പിടിയിലായത്​. ​

അന്തേവാസിയുടെ ഒത്താശയിലാണ്​ പ്രതികൾ രക്ഷപ്പെട്ടതെന്നതിനാൽ ഡ്യൂട്ടിക്ക്​ നിയോഗിക്കുന്ന പൊലീസുകാർ കൂടുതൽ ജാഗ്രത പുലർത്തണമെന്ന്​ മേലുദ്യോഗസ്​ഥർ നിർദ്ദേശിച്ചിരുന്നു. ഇതിനിടെയാണ്​ സേനക്ക്​ അപമാനമുണ്ടാക്കിയുള്ള പ്രതി വീണ്ടും രക്ഷപ്പെട്ടത്​. ഇതോടെ കാവലുണ്ടായിരുന്ന പൊലീസുകാർക്ക്​ വീഴ്​ച സംഭവിച്ചതിനെക്കുറിച്ച്​​ രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നുണ്ട്​. വീഴ്​ച സംഭിവച്ചതായി തെളിയുന്നപക്ഷം സേനാംഗങ്ങൾക്കെതിരെ നടപടിയുണ്ടായേക്കുമെന്നാണ്​ വിവരം.

അതേസമയം മാനസികാരോഗ്യ കേന്ദ്രത്തി​െൻറ ഭാഗത്താണ്​ താളപ്പിഴുണ്ടായതെന്നാണ് പൊലീസ് പറയുന്നത്. ക്രിമിനല്‍ പശ്ചാത്തലമുള്ളവർക്ക്​ ആശുപത്രി വാര്‍ഡന്മാര്‍ ഭക്ഷണം നല്‍കണമെന്നാണ് വ്യവസ്ഥയെന്നിരിക്കെ ഒരു തവണ തടവ് ചാടിയ പ്രതിയായിട്ടും ആഷിക്കിന് ഭക്ഷണവും മറ്റും സെല്ലിലെത്തിച്ചത് മറ്റു തടവുകാരായിരുന്നുവത്രെ. സെല്ലി​െൻറ കമ്പി മുറിക്കാനാവശ്യമായ ബ്ലേഡ് പ്രതിക്കെങ്ങിനെ ലഭി​െച്ചന്നതിലും ദുരൂഹതയുണ്ട്. കമ്പി മുറിക്കുന്ന ശബ്​ദം വാര്‍ഡന്മാര്‍ കേട്ടില്ല.

മെലിഞ്ഞ ശരീരമായതിനാല്‍ ഒരു കമ്പി മുറിച്ച് സെല്ലിൽ നിന്ന്​ പുറത്തുകടന്ന്​ രക്ഷപ്പെട്ടുവെന്നാണ്​ കരുതുന്നത്​. നിലവിൽ ഇവിടത്തെ രണ്ട്​ സ്​ത്രീകളുൾപ്പെടെ 26 അന്തേവാസികൾ വിവിധ കേസുകളിലെ പ്രതികളാണ്. മതിയായ സുരക്ഷ ജീവനക്കാരില്ലാത്തതാണ്​ പ്രതിസന്ധിയെന്നാണ്​​ മാനസികാരോഗ്യകേന്ദ്രം ഡെപ്യൂട്ടി സൂപ്രണ്ട്​ ഡോ. ആഷ പറയുന്നത്​. 479 അന്തേവാസികളുടെ സുരക്ഷക്ക്​ നാല്​ സെക്യൂരിറ്റി ജീവനക്കാരാണുള്ളത്​. സുരക്ഷാ ജീവനക്കാരു​െട തസ്​തിക നാലിൽ നിന്ന്​ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട്​ നേരത്തെ ആരോഗ്യ വകുപ്പിന്​ അപേക്ഷ നൽകിയതായും അവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ashiqKuthiravattom Mental Hospital
News Summary - Accuse Escape in Kuthiravattom Mental Hospital
Next Story