മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ: ആബിദ് കനിവ് തേടുന്നു
text_fieldsആബിദ്
കോഴിക്കോട്: ഗുരുതര രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന 14 വയസ്സുകാരൻ കനിവ് തേടുന്നു. മാങ്കാവ് പട്ടേൽത്താഴം സ്വദേശി അഷ്റഫിന്റെ മകൻ ആബിദാണ് മാരകമായ അപ്ലാസ്റ്റിക് അനീമിയ രോഗം ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ കഴിയുന്നത്.
കുട്ടിയുടെ ജീവൻതന്നെ അപകടത്തിലാക്കുന്ന രോഗം ഭേദമാവാൻ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ എത്രയും പെട്ടെന്ന് നടത്തണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ശസ്ത്രക്രിയക്ക് മാത്രം ഏകദേശം 20 ലക്ഷത്തിലധികം രൂപ ചെലവ് വരും. ഒാട്ടോ തൊഴിലാളിയായ അഷ്റഫിെൻറ നിർധന കുടുംബത്തിന് താങ്ങാനാവാത്തതാണ് ഇൗ തുക.
കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനായി പ്രദേശത്തെ ജനപ്രതിനിധികളും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക സംഘടനകളും പ്രദേശവാസികളും ചേർന്ന് ചികിത്സാ സഹായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ആബിദിെൻറ പിതാവ് അഷ്റഫിെൻറ പേരിൽ മാങ്കാവിലെ ബാങ്ക് ഒാഫ് ബറോഡയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
ബാങ്ക്: ബാങ്ക് ഒാഫ് ബറോഡ മാങ്കാവ് ബ്രാഞ്ച്, പേര് - അഷ്റഫ് ടി, അക്കൗണ്ട് നമ്പർ- 68840100003511, െഎ.എഫ്.എസ്.സി കോഡ് - BARB0VJMANK. ഗൂഗിൾ പേ നമ്പർ- 9207227797 ആബിദ് അഷ്റഫ്.

