മനോഹാരിതയിൽ മുല്ലവീട്ടിൽ അബ്ദുറഹ്മാൻ പാർക്ക്
text_fieldsമുല്ലവീട്ടിൽ അബ്ദുറഹ്മാൻ പാർക്ക്
ഫറോക്ക്: ബേപ്പൂർ മണ്ഡലത്തിൽ കൊളത്തറ റഹ്മാൻ ബസാറിൽ നവീകരിച്ച്, നാടിനു സമർപ്പിച്ച മുല്ലവീട്ടിൽ അബ്ദുറഹിമാൻ പാർക്ക് ടൂറിസം വകുപ്പിന്റെ മറ്റൊരു സംരംഭമാണ്. കുട്ടികൾക്കും വയോജനങ്ങൾക്കും പ്രാധാന്യം നൽകി പൊതു ഇടങ്ങള്‍ നവീകരിക്കുന്നതിന്റെ ഭാഗമായി ടൂറിസം വകുപ്പായിരുന്നു ഈ പാർക്കിന്റെ നിർമാണ പ്രവർത്തനങ്ങൾ നടത്തിയത്.
പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ഇടപെടലിനെ തുടർന്നാണ് ചെറുവണ്ണൂർ-നല്ലളം പഞ്ചായത്ത് പ്രഥമ പ്രസിഡന്റായിരുന്ന മുല്ലവീട്ടിൽ അബ്ദുറഹ്മാന്റെ പേരിലുള്ള പാർക്ക് നവീകരിച്ചത്. ജീർണാവസ്ഥയിൽ കിടന്നിരുന്ന ഈ പാർക്ക് നവീകരിക്കണമെന്ന ആവശ്യം നാട്ടുകാർ ഉയർത്തിയിരുന്നു. 1.45 കോടി ചെലവിട്ടാണ് പാർക്കിന്റെ നവീകരണം പൂർത്തിയാക്കിയത്. ഓപ്പണ്‍ എയര്‍ ആന്‍ഡ് റൂഫിങ് തിയറ്റർ, പ്രവേശന കവാടം, ഇരിപ്പിടങ്ങള്‍, കഫ്റ്റീരിയ, ഇന്റര്‍ലോക്കിങ്, ലാന്‍ഡ്സ്‌കേപ്പിങ്, ലൈബ്രറി ബില്‍ഡിങ് നവീകരണം എന്നിവ ഉള്‍പ്പെടുത്തിയാണ് പാർക്ക് സൗന്ദര്യവത്കരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

