ഹാർബർ പ്രവർത്തനത്തിന് തടസ്സമായി ഉപേക്ഷിച്ച വള്ളങ്ങൾ
text_fieldsബേപ്പൂർ മത്സ്യബന്ധന തുറമുഖത്ത് ഉപേക്ഷിച്ചനിലയിൽ
കൂട്ടിയിട്ടിരിക്കുന്ന ഫൈബർ വള്ളങ്ങൾ
ബേപ്പൂർ: മത്സ്യബന്ധന തുറമുഖത്ത് കയറ്റിയിട്ട ഉപയോഗശൂന്യമായ പഴയ ഫൈബർ വള്ളങ്ങൾ എടുത്തുമാറ്റണമെന്ന് തുറമുഖവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ ആവശ്യപ്പെട്ടു. മത്സ്യബന്ധന തുറമുഖത്ത് കോസ്റ്റ് ഗാർഡ് സ്റ്റേഷൻ അതിർത്തിയോട് ചേർന്നുള്ള കരയിലാണ് തകർന്ന വള്ളങ്ങൾ കരയിൽ കയറ്റിവെച്ചത്. കേടായ പത്തിൽപരം വള്ളങ്ങളാണ് ഇവിടെ ഉപേക്ഷിച്ചിരിക്കുന്നത്. വർഷങ്ങൾക്കു മുമ്പ് അറ്റകുറ്റപ്പണികൾക്ക് കയറ്റിവെച്ച വള്ളങ്ങളാണ് യഥാസമയം പണികൾ നടത്താതെ കാലക്രമേണ ദ്രവിച്ച് നശിച്ച് ഉപയോഗശൂന്യമായി കിടക്കുന്നത്. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങൾ അടുപ്പിച്ച് മീൻ ബോക്സുകൾ തലച്ചുമടായി ഹാർബറിലേക്ക് പ്രവേശിക്കുന്നതിന് തകർന്ന വള്ളങ്ങൾ തടസ്സമുണ്ടാക്കുന്നുണ്ട്. മത്സ്യം സൗകര്യപ്രദമായ രീതിയിൽ ഇറക്കുന്നതിനും അവശ്യവസ്തുക്കളും മറ്റും വള്ളങ്ങളിലേക്ക് കയറ്റുന്നതിനും മത്സ്യം ഇറക്കി സൂക്ഷിക്കുന്നതിനും വിപണനത്തിനും ബുദ്ധിമുട്ടാണ്. എത്രയും പെട്ടെന്ന് ഉപേക്ഷിച്ച വള്ളങ്ങൾ എടുത്തു മാറ്റാൻ ഫിഷറീസ് അധികൃതർ നടപടിയെടുക്കണമെന്നാണ് തൊഴിലാളികളും കച്ചവടക്കാരും ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

