ആരോഗ്യ കേരള പ്രോഗ്രാം: നാദാപുരത്തും അരൂരിലും സ്ഥാപനങ്ങൾക്കെതിരെ നടപടി
text_fieldsrepresentational image
നാദാപുരം: ആരോഗ്യ കേരളയുടെ ഭാഗമായി പുറമേരി ഗ്രാമപഞ്ചായത്തിലെ അരൂരിൽ പത്തോളം സ്ഥാപനങ്ങളിൽ ആരോഗ്യവിഭാഗം പരിശോധന നടത്തി. വൃത്തിഹീനമായ രീതിയിൽ പ്രവർത്തിച്ച അരൂരിലെ കേക്ക് ഇൻ ബേക്, അരൂർ ചിക്കൻ സ്റ്റാൾ, അരൂർ തട്ടുകട എന്നിവക്ക് ശുചീകരണ പ്രവർത്തനം ചെയ്യുന്നതുവരെ പ്രവർത്തനാനുമതി റദ്ദാക്കി. കാലാവധി കഴിഞ്ഞതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണസാധനങ്ങൾ സൂക്ഷിച്ച അരൂരിലെ ഗ്രാൻഡ് സൂപ്പർമാർക്കറ്റിൽനിന്ന് ഭക്ഷ്യസാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു.
ജല ഗുണനിലവാര പരിശോധന നടത്താത്തതും വൃത്തിഹീനമായതുമായ കിണറിൽനിന്ന് വെള്ളമെടുത്ത് ഭക്ഷണസാധനങ്ങൾ പാകംചെയ്ത് വിൽപന നടത്തുന്ന നാദാപുരത്തെ ടീ ബ്രേക്ക് കഫറ്റീരിയ ആൻഡ് കൂൾബാറിന്റെ പ്രവർത്തനം ആരോഗ്യവിഭാഗം തടഞ്ഞു.
താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, ജെ.എച്ച്.ഐമാരായ എം.പി. സുരേഷ്, കെ. കുഞ്ഞുമുഹമ്മദ്, ആർ.എസ്. ആതി എന്നിവർ പരിശോധനയിൽ പങ്കെടുത്തു. ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണപദാർഥങ്ങൾ വിൽപന നടത്തുന്നവർക്കെതിരെയും വൃത്തിഹീനമായ സ്ഥലങ്ങളിൽ ഭക്ഷണം പാകംചെയ്യുന്നവർക്കെതിരെയും നിയമനടപടികൾ സ്വീകരിക്കുമെന്ന് അരൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. പ്രദോഷ് കുമാറും താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. കെ. ജമീലയും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

