Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപെട്രോൾ ഒഴിച്ച്...

പെട്രോൾ ഒഴിച്ച് ഭാര്യയെയും മക്കളെയും തീയിട്ട് കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

text_fields
bookmark_border
പെട്രോൾ ഒഴിച്ച് ഭാര്യയെയും മക്കളെയും തീയിട്ട് കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
cancel
camera_alt

ഷാ​ഹു​ൽ

ഹ​മീ​ദ്  

രാ​മ​നാ​ട്ടു​ക​ര: വാ​ട​ക വീ​ട്ടി​നു​ള്ളി​ൽ ജ​ന​ൽ​വ​ഴി പെ​ട്രോ​ൾ ഒ​ഴി​ച്ച് ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും ര​ണ്ട​ര വ​യ​സ്സു​ള്ള പേ​ര​ക്കു​ട്ടി​യെ​യും തീ​യി​ട്ട് കൊ​ല്ലാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ട​മ്പു​ഴ ക​ള്ളി​വ​ള​വ് മാ​ണ​ക്ക​ഞ്ചേ​രി​യി​ല്‍ ഷാ​ഹു​ല്‍ ഹ​മീ​ദ് എ​ന്ന ഉ​വി (45) ആ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​ത്രി 8.30നാ​ണ് സം​ഭ​വം. ഭാ​ര്യ​യും മ​ക്ക​ളും വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന വീ​ട്ടി​ലെ​ത്തി ജ​ന​ൽ​പൊ​ളി ത​ക​ർ​ത്ത് പ്ലാ​സ്റ്റി​ക് കു​പ്പി​യി​ൽ കൊ​ണ്ടു​വ​ന്ന പെ​ട്രോ​ള്‍ ഹാ​ളി​ലേ​ക്ക് ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. മു​റി​ക​ൾ​ക്കു​ള്ളി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്ന മ​ക്ക​ളു​ടെ ശ​രീ​ര​ത്തി​ലും പെ​ട്രോ​ൾ വീ​ണു.

തീ​പ്പെ​ട്ടി​യും ഇ​യാ​ളു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്നു. ഭാ​ര്യ​യും മ​ക്ക​ളും ബ​ഹ​ളം വെ​ക്കു​ക​യും ഇ​തു​ക​ണ്ട് പു​റ​ത്തേ​ക്ക് ഓ​ടി​യെ​ത്തി​യ 15 വ​യ​സ്സു​കാ​ര​നാ​യ മ​ക​ൻ തീ ​ക​ത്തി​ക്കാ​നു​ള്ള ശ്ര​മം ത​ട​യു​ക​യാ​യി​രു​ന്നു. തീ ​ക​ത്തി​യി​രു​ന്നെ​ങ്കി​ൽ ഓ​ടി​ട്ട വീ​ട്ടി​ൽ വ​ൻ ദു​ര​ന്തം ഉ​ണ്ടാ​കു​മാ​യി​രു​ന്നു. വീ​ട്ടു​കാ​ര്‍ ബ​ഹ​ളം വെ​ച്ച​തോ​ടെ നാ​ട്ടു​കാ​ര്‍ ഓ​ടി​യെ​ത്തി ഇ​യാ​ളെ പി​ടി​കൂ​ടി. പി​ന്നീ​ട് ഫ​റോ​ക്ക് പൊ​ലീ​സെ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വം ന​ട​ക്കു​മ്പോ​ൾ 40 വ​യ​സ്സു​ള്ള ഭാ​ര്യ​യും 15ഉം 18​ഉം 19ഉം ​വ​യ​സ്സു​ള്ള മ​ക്ക​ളും മ​ക​ളു​ടെ ര​ണ്ടു​വ​യ​സ്സു​ള്ള കു​ഞ്ഞു​മാ​യി​രു​ന്നു അ​ക​ത്തു​ണ്ടാ​യി​രു​ന്ന​ത്. സ്ഥി​രം മ​ദ്യ​പാ​നി​യാ​യ ഷാ​ഹു​ല്‍ ഹ​മീ​ദ് ഭാ​ര്യ​യേ​യും കു​ട്ടി​ക​ളേ​യും മ​ർ​ദി​ക്കാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.

ചെ​ല​വി​ന് കൊ​ടു​ക്കാ​തെ തി​രി​ഞ്ഞു​നോ​ക്കാ​ത്ത​തി​നാ​ൽ ഭാ​ര്യ വീ​ട്ടു​ജോ​ലി ചെ​യ്താ​ണ് കു​ടും​ബം പോ​റ്റു​ന്ന​ത്. എ​ന്നാ​ൽ, വീ​ട്ടു​ജോ​ലി​ക്കു പോ​കു​ന്ന വീ​ടു​ക​ളി​ലു​മെ​ത്തി ഇ​യാ​ൾ ഭാ​ര്യ​യെ മ​ർ​ദി​ക്കു​ക​യും അ​സ​ഭ്യ​വാ​ക്കു​ക​ൾ പ​റ​യു​ക​യും ചെ​യ്യാ​റു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഷാ​ഹു​ല്‍ ഹ​മീ​ദി​നെ ഭ​യ​ന്നാ​ണ് ഭാ​ര്യ​യും കു​ട്ടി​ക​ളും വാ​ട​ക​വീ​ട്ടി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന​ത്.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​വി​ലെ​യും ഭാ​ര്യ​യെ പി​ന്തു​ട​ർ​ന്ന് വീ​ട്ടു​ജോ​ലി ചെ​യ്യു​ന്ന ഫാ​റൂ​ഖ് കോ​ള​ജി​ലെ വീ​ട്ടി​ലെ​ത്തി മ​ർ​ദി​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു. ആ ​വീ​ട്ടു​കാ​ർ ഇ​ട​പെ​ട്ടാ​ണ് യു​വ​തി​യെ ര​ക്ഷി​ച്ച​ത്. അ​ന്ന് രാ​ത്രി​യാ​ണ് വീ​ടി​ന് തീ​യി​ടാ​ൻ ശ്ര​മി​ച്ച​ത്. ര​ണ്ടു​ദി​വ​സം മു​മ്പ് വാ​ട​ക​വീ​ട്ടി​ൽ ക​ത്തി​യു​മാ​യെ​ത്തി വ​ഴ​ക്കി​ട്ടി​രു​ന്നു.

മ​നഃ​പൂ​ർ​വ​മാ​യ ന​ര​ഹ​ത്യ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത ഇ​യാ​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ഫ​റോ​ക്ക് സ്‌​റ്റേ​ഷ​നി​ലെ സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ശി​വ​പ്ര​സാ​ദ്, സി.​പി.​ഒ കെ. ​സു​ധീ​ഷ് എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attempt to killarrest
News Summary - A young man who tried to kill his wife and children by pouring petrol was arrested
Next Story