Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഷിജുവിനും ബിൻസിക്കും...

ഷിജുവിനും ബിൻസിക്കും നിറമിഴികളോടെ വിട

text_fields
bookmark_border
ഷിജുവിനും ബിൻസിക്കും നിറമിഴികളോടെ വിട
cancel
camera_alt

ആനക്കാംപൊയിലെ തറവാട്ട് വീട്ടിൽ ഷിജു ജോസഫിന്‍റെയും ബിൻസിയുടെയും മൃതദേഹം

പൊതുദർശനത്തിന് വെച്ചപ്പോൾ

തിരുവമ്പാടി : രണ്ട് മക്കളെ തനിച്ചാക്കി മരണത്തിന് കീഴടങ്ങിയ ദമ്പതികൾക്ക് നാട്ടുകാർ നിറമിഴികളോടെ വിട നൽകി. ആനക്കാംപൊയിൽ - പുല്ലൂരാംപാറ റോഡിൽ ഓട്ടോ മറിഞ്ഞ് പരിക്കേറ്റ് ചൊവാഴ്ചയാണ് ഷിജു ജോസഫും ഭാര്യ ബിൻസിയും മരിച്ചത്. നഴ്‌സിങ് വിദ്യാർഥിയായ അതുലും എട്ടാം ക്ലാസ് വിദ്യാർഥിനിയായ അമേയയും ഇനി തനിച്ചാണ്.

ഓട്ടോ ഡ്രൈവറായിരുന്നു ഷിജു . ബിൻസിക്ക് തിരുവമ്പാടിയിലെ തുണി കടയിലായിരുന്നു ജോലി .ബിൻസിയെ തിരുവമ്പാടിയിലെ ജോലി സ്ഥലത്തേക്ക് കൊണ്ട് പോകും വഴിയാണ് ഇരുവരേയും മരണം റാഞ്ചിയത്. ഇരുവരുടെയും മൃതദേഹങ്ങളിൽ അന്ത്യോപചാരമർപ്പിക്കാൻ ആനക്കാംപൊയിലെ തറവാട്ട് വീട്ടിലേക്ക് വൻ ജനാവലിയാണ് എത്തിയത് . ഇരുമുന്നണികളുടെയും സ്ഥാനാർഥികളായ സി.കെ. കാസിമും ലിന്‍റോ ജോസഫ് വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു. സംസ്‌ക്കാരം ബുധനാഴ്‌ച രാവിലെ ആനക്കാംപൊയിൽ സെന്‍റ് മേരീസ് ദേവാലയ സെമിത്തേരിയിൽ നടന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:localnewsKozhikodeKerala Assembly Election 2026
News Summary - A tearful adieu to Shiju and Bincy
Next Story