Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മീൻ പിടിക്കാനായി വലയിട്ടു, കിട്ടിയത് പെരുമ്പാമ്പിനെ

text_fields
bookmark_border
python is caught in a fishing net
cancel
camera_alt

വ​ല​യി​ൽ കു​ടു​ങ്ങി​യ പെ​രു​മ്പാ​മ്പ്

പേരാമ്പ്ര: എരവട്ടൂർ ആനേരിക്കുന്നിൽ പെരുമ്പാമ്പ് വലയിലായി. മഴയിൽ നല്ല മീൻ ലഭിക്കുമെന്ന് വിചാരിച്ച് അമ്മദ് എന്ന വ്യക്തി തോട്ടിൽ വിരിച്ച വലയിലാണ് പെരുമ്പാമ്പ് കുടുങ്ങിയത്. ശരാശരി നാല് മീറ്റർ നീളവും 40 കിലോഗ്രാം ഭാരവും ഇതിനുണ്ട്.

മഴവെള്ളത്തോടൊപ്പം തോട്ടിലൂടെ ഒലിച്ചിറങ്ങിയ പാമ്പാണ് വലയിലായത്. നാട്ടുകാർ വിവരമറിയച്ചതിനെ തുടർന്ന് വലയിൽ കുടുങ്ങിയ പെരുമ്പാമ്പിനെ പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫിസിലെ ഉദ്യോഗസ്ഥരായ കെ.കെ. പ്രകാശൻ, പി. രവീന്ദ്രൻ എന്നിവർ ചേർന്ന് വലയിൽനിന്നു രക്ഷപ്പെടുത്തി. തുടർന്ന് പെരുവണ്ണാമൂഴി മുതല വളർത്തു കേന്ദ്രത്തിൽ നിരീക്ഷണത്തിലാക്കി.

രണ്ടു ദിവസത്തിനു ശേഷം പാമ്പിനെ റെസ്‌ക്യൂ ടീം വനത്തിൽ തുറന്നുവിടുമെന്ന് അറിയിച്ചു

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A python is caught in a fishing net
Next Story