Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയോധികയുടെ ഭൂമി തട്ടിയെടുക്കാൻ ശ്രമമെന്ന പരാതിയിൽ കേസ്

text_fields
bookmark_border
police case
cancel

കോഴിക്കോട്: ദലിത് വയോധികയുടെ ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ കേസെടുത്തു. നെല്ലിക്കോട് കുന്നത്തുതാഴത്ത് മേക്കാട്ടുത്താഴം തോട്ടപ്പാട്ടിൽ സുമതിയുടെ അഞ്ച് സെന്‍റ് ഭൂമി തട്ടിയെടുക്കാനുള്ള നീക്കത്തിലാണ് പട്ടികജാതി-ഗോത്ര കമീഷൻ സ്വമേധയാ കേസെടുത്തത്.

അടിയന്തര അന്വേഷണം നടത്തി ഏഴു ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ജില്ല പൊലീസ് മേധാവി, കലക്ടർ, റവന്യൂ ഡിവിഷനൽ ഓഫിസർ, ജില്ല പട്ടികജാതി വികസന ഓഫിസർ എന്നിവർക്ക് നിർദേശം നൽകിയിട്ടുണ്ട്. സുമതി പരാതി നൽകി രണ്ടു മാസം പിന്നിട്ടിട്ടും അധികാരികൾ അന്വേഷണം നടത്താനോ നടപടി സ്വീകരിക്കാനോ മുതിരാത്ത സാഹചര്യത്തിലാണ് കമീഷന്റെ നിർദേശം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A case on the complaint of attempt to encroach the land of an elderly woman
Next Story