പന്തീരാങ്കാവ് റോഡിൽ ഓടുന്ന കാറിന് തീപിടിച്ചു
text_fieldsപന്തീരാങ്കാവ് റോഡിൽ കാറിന് തീപിടിച്ചപ്പോൾ
പന്തീരാങ്കാവ്: ദേശീയപാത സർവീസ് റോഡിൽ ഓട്ടത്തിനിടയിൽ തീ പിടിച്ച കാർ പൂർണമായും കത്തിനശിച്ചു. പന്തീരാങ്കാവ് കൊടൽ നടക്കാവ് സ്വദേശി ഷാഹുലിന്റെ കാറാണ് ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ അഗ്‌നിക്കിരയായത്. കൊടൽ നടക്കാവിൽ പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ റോഡിന് സമീപം എത്തിയപ്പോഴാണ് കാറിൽ നിന്ന് പുകവരുന്നത് കണ്ടത്.
കാർ ഒതുക്കി നിർത്തി അടുത്തുള്ള കടയിൽ നിന്നും വെള്ളമെടുത്ത് വരുമ്പോഴേക്കും തീ പൂർണ്ണമായും പടർന്നിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ബക്കറ്റുകളിൽ വെള്ളം കൊണ്ടുവന്ന് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. മീഞ്ചന്ത അഗ്നിരക്ഷാ സേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഇ. ഷിഹാബുദ്ദീന്റെ നേതൃത്വത്തിൽ രണ്ട് യൂനിറ്റ് ടീം എത്തിയാണ് തീ പൂർണമായും അണച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

