Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightട്രെയിനിൽ 98 കുപ്പി...

ട്രെയിനിൽ 98 കുപ്പി വിദേശമദ്യം പിടികൂടി

text_fields
bookmark_border
foreign liquor seized
cancel
camera_alt

ട്രെയി​നിൽ പിടികൂടിയ മദ്യം ആർ.പി.എഫ്​ ഓഫിസിലെത്തിച്ചപ്പോൾ

കോ​ഴി​ക്കോ​ട്: ലോ​ക്​​ഡൗ​ണി​ൽ ബീ​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റു​ക​ളും ബാ​റു​ക​ളും തു​റ​ന്നു പ്ര​വ​ര്‍ത്തി​ക്കാ​ത്ത​തി​നാ​ല്‍ ക​രി​ഞ്ച​ന്ത​യി​ല്‍ വി​ല്‍പ​ന​ക്ക്​ ട്രെ​യി​നി​ല്‍ ക​ട​ത്തി​യ 98 കു​പ്പി വി​ദേ​ശ​മ​ദ്യം പി​ടി​കൂ​ടി. മ​ദ്യം എ​ത്തി​ച്ച​വ​രെ ക​ണ്ടെ​ത്തി​യി​ല്ലെ​ന്നും എ​ക്‌​സൈ​സി​ന് കൈ​മാ​റി​യെ​ന്നും റെ​യി​ൽ​വേ സം​ര​ക്ഷ​ണ സേ​ന (ആ​ർ.​പി.​എ​ഫ്) അ​റി​യി​ച്ചു.

ബു​ധ​നാ​ഴ്​​ച പു​ല​ര്‍ച്ചെ ഐ​ല​ൻ​റ്​ എ​ക്‌​സ്പ്ര​സി​ലെ സ്ലീ​പ്പ​ര്‍ കോ​ച്ചി​ല്‍നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. പാ​ല​ക്കാ​ടി​നും ഒ​റ്റ​പ്പാ​ല​ത്തി​നു​മി​ട​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്ത​വെ​യാ​ണ് ശ്ര​ദ്ധ​യി​ല്‍പെ​ടു​ന്ന​ത്. സീ​റ്റി​ന​ടി​യി​ല്‍ ചാ​ക്കി​ലും ബാ​ഗി​ലും സൂ​ക്ഷി​ച്ച നി​ല​യി​ല്‍ ഒ​രു ലി​റ്റ​റി​െൻറ ബോ​ട്ടി​ലു​ക​ളാ​യി​രു​ന്നു. ക​ര്‍ണാ​ട​ക നി​ര്‍മി​ത​മാ​യ ഓ​ള്‍ഡ് മി​റ​ല്‍ ബ്രാ​ന്‍ഡി​ലു​ള്ള​താ​ണി​വ.

ക​ര്‍ണാ​ട​ക​യി​ല്‍ 387 രൂ​പ വി​ല​യു​ള്ള ഇ​തി​ന്​ കേ​ര​ള​ത്തി​ല്‍ 800 രൂ​പ​യി​ലേ​റെ​യാ​ണ്. 2000 രൂ​പ വ​രെ ഒ​രു ലി​റ്റ​ര്‍ മ​ദ്യ​ത്തി​ന് ഈ​ടാ​ക്കു​ന്നു​ണ്ടെ​ന്ന് ആ​ർ.​പി.​എ​ഫ്​ പ​റ​ഞ്ഞു. ഡി​വി​ഷ​ന​ല്‍ സെ​ക്യൂ​രി​റ്റി ക​മീ​ഷ​ണ​ര്‍ ജി​തി​ന്‍ പി. ​രാ​ജി‍െൻറ നേ​തൃ​ത്വ​ത്തി​ല്‍ കോ​ഴി​ക്കോ​ട് ആ​ർ.​പി.​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഡി.​കെ. ജ​യ​ച​ന്ദ്ര​ൻ, ധ​ന്യ​ന്‍ എ​ന്നി​വ​രാ​ണ് മ​ദ്യം പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:foreign liquorLiquor Seizedforeign liquor seized
News Summary - 98 bottles of foreign liquor seized on train
Next Story