
കോഴിക്കോട് ജില്ലയിൽ 96 സ്ഥാനാർഥികൾ; കൂടുതൽ അപരന്മാർ യു.ഡി.എഫിന്
text_fieldsകോഴിക്കോട്: തെരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ ജില്ലയുടെ 13 മണ്ഡലങ്ങളിലായി മത്സരരംഗത്ത് 96 സ്ഥാനാർഥികൾ. കൊടുവള്ളിയിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ 11 പേർ. കോഴിക്കോട് സൗത്തിലും എലത്തൂരിലുമാണ് കുറവ്. അഞ്ചുവീതം. കോഴിക്കോട് നോർത്ത്, കുറ്റ്യാടി, ബാലുശ്ശേരി, ബേപ്പൂർ, തിരുവമ്പാടി എന്നീ മണ്ഡലങ്ങളിൽ ആരും പത്രിക പിൻവലിച്ചിട്ടില്ല. ജില്ലയിൽ 138 പേരാണ് വിവിധ പാർട്ടികളുടെ പിന്തുണയോടെയും സ്വതന്ത്രരായും പത്രിക നൽകിയിരുന്നത്. 21 പേരുടെ പത്രിക സൂക്ഷ്മപരിശോധനയിൽ തള്ളി.
മത്സരരംഗത്തുണ്ടായിരുന്ന 117ൽ 21 പേരാണ് പിൻവാങ്ങിയത്. അതേസമയം, പല മണ്ഡലങ്ങളിലും ഔദ്യോഗിക സ്ഥാനാർഥിയുടെ അതേപേരിലുള്ള അപരന്മാരും രംഗത്തുണ്ട്. എലത്തൂരിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും അപരന്മാരില്ല. കോഴിക്കോട് സൗത്ത്, പേരാമ്പ്ര, ബാലുശ്ശേരി, നാദാപുരം എന്നിവിടങ്ങളിലെ എൽ.ഡി.എഫ് സ്ഥാനാർഥികളായ അഹമ്മദ് ദേവർകോവിൽ, ടി.പി. രാമകൃഷ്ണൻ, കെ.എം. സചിൻദേവ്, ഇ.കെ. വിജയൻ എന്നിവർക്കും അപരന്മാരില്ലെന്ന ആശ്വാസമുണ്ട്.
1. കൊടുവള്ളി 11
അബ്ദുൽ മുനീർ (സ്വത), കെ.സി. ഷാഹിൻ (സമാജ്വാദി ഫോർവേഡ് ബ്ലോക്ക്), എം.കെ. മുനീർ (സ്വത), സലീം നെച്ചോളി (സ്വത), മുസ്തഫ കൊമ്മേരി (എസ്.ഡി.പി.ഐ), ഡോ. എം.കെ. മുനീർ (മുസ്ലിം ലീഗ്), അബ്ദുൽ റസാഖ് (സ്വത), കെ. അബ്ദുൽ റസാഖ് (സ്വത), കെ.പി. ലക്ഷ്മണൻ താമരശ്ശേരി (സ്വത), ടി. ബാലസോമൻ (ബി.ജെ.പി), കാരാട്ട് റസാഖ് (സ്വത).
2. തിരുവമ്പാടി 8
സി.പി. ചെറിയ മുഹമ്മദ് (മുസ്ലിം ലീഗ്), ബേബി അമ്പാട്ട് (ബി.ജെ.പി), ലിേൻറാ ജോസഫ് പാലക്കൽ (സി.പി.എം), സണ്ണി വി. ജോസഫ് (സ്വത), കെ.പി. ചെറിയ മുഹമ്മദ് (സ്വത), ജോർജ് മാത്യു (സ്വത), ലിേൻറാ ജോസഫ് വെങ്കിട്ടയിൽ (സ്വത), ടി.ഡി. ലെനിലാൽ (സ്വത).
3. കൊയിലാണ്ടി 6
എൻ.പി. രാധാകൃഷ്ണൻ (ബി.ജെ.പി), എൻ. സുബ്രഹ്മണ്യൻ (കോൺഗ്രസ്), സി. പ്രവീൺ ചെറുവത്ത് (എസ്.യു.സി.ഐ കമ്യൂണിസ്റ്റ്), കാനത്തിൽ ജമീല (സി.പി.എം), സുബ്രഹ്മണ്യൻ (സ്വത), പി.പി. ജമീല (സ്വത).
4. കോഴിക്കോട് സൗത്ത് 5
അഡ്വ. മുബീന (സ്വത), നവ്യ ഹരിദാസ് (ബി.ജെ.പി), അഹമ്മദ് ദേവർകോവിൽ (ഐ.എൻ.എൽ), നൂർബിന റഷീദ് (മുസ്ലിം ലീഗ്), പി. ഹരീന്ദ്രനാഥ് (എസ്.ഡി.പി.ഐ).
5. കോഴിക്കോട് നോർത്ത് 8
എൻ. അഭിജിത്ത് (സ്വത), എ. രമേഷ് (സ്വത), തോട്ടത്തിൽ രവീന്ദ്രൻ (സി.പി.എം), റഹീം (എസ്.യു.സി.ഐ കമ്യൂണിസ്റ്റ്), കെ.എം. അഭിജിത്ത് (കോൺഗ്രസ്), എം.ടി. രമേശ് (ബി.ജെ.പി), ഉരണ്ടിയിൽ രവീന്ദ്രൻ (സ്വത), വി.പി. രമേഷ് (സ്വത).
6. ബേപ്പൂർ 8
അഡ്വ. കെ.പി. പ്രകാശ് ബാബു (ബി.ജെ.പി), അഡ്വ. പി.എ. മുഹമ്മദ് റിയാസ് (സി.പി.എം), ജമാൽ ചാലിയം (എസ്ഡി.പി.ഐ), അഡ്വ. പി.എം. നിയാസ് (കോൺഗ്രസ്), ഇ.എം. നിയാസ് (സ്വത), പി.പി. മുഹമ്മദ് റിയാസ് (സ്വത), കെ.കെ. അബ്ദുൽ ഗഫൂർ (ബഹുജൻ സമാജ് പാർട്ടി), കെ. നിയാസ് (സ്വത).
7. പേരാമ്പ്ര 6
അഡ്വ. കെ.വി. സുധീർ (ബി.ജെ.പി), ഇസ്മയിൽ കമ്മന (എസ്.ഡി.പി.ഐ), ടി.പി. രാമകൃഷ്ണൻ (സി.പി.എം), സി.എച്ച്. ഇബ്രാഹീംകുട്ടി (സ്വത), വി.കെ. ചന്ദ്രൻ (സ്വത), എം. ഇബ്രാഹീംകുട്ടി (സ്വത).
8. എലത്തൂർ 5
ടി.പി. ജയചന്ദ്രൻ (ബി.ജെ.പി), സുൽഫിക്കർ മയൂരി (സ്വത), എ.കെ. ശശീന്ദ്രൻ (എൻ.സി.പി), പി.കെ. രാധാകൃഷ്ണൻ (സ്വത), താഹിർ മൊക്കണ്ടി (വെൽഫെയർ പാർട്ടി).
9. ബാലുശ്ശേരി 7
അഡ്വ. കെ.എം. സചിൻദേവ് (സി.പി.എം), ധർമജൻ ബോൾഗാട്ടി (കോൺഗ്രസ്), ലിബിൻ ബാലുശ്ശേരി (ബി.ജെ.പി), ഇ.എ. ജോബിഷ് ബാലുശ്ശേരി (ബഹുജൻ സമാജ് പാർട്ടി), എൻ.കെ. ചന്ദ്രിക (വെൽെഫയർ പാർട്ടി), മോഹൻദാസ് ഉണ്ണികുളം (റിപ്പബ്ലിക്കൻ പാർട്ടി -അംബേദ്കർ), ധർമേന്ദ്രൻ (സ്വത).
10. കുറ്റ്യാടി 7
എം.െക. സുരേഷ് ബാബു (സ്വത), വി.പി. പ്രതീഷ് (സ്വത), അബ്ദുല്ല പാറക്കൽ വീട് (സ്വത), കെ.കെ. കുഞ്ഞമ്മദ്കുട്ടി (സ്വത), പാറക്കൽ അബ്ദുല്ല (മുസ്ലിം ലീഗ്), പി.പി. മുരളി മാസ്റ്റർ (ബി.ജെ.പി), കെ.പി. കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ (സി.പി.എം).
11. നാദാപുരം 6
ഇ.കെ. വിജയൻ (സി.പി.ഐ), കെ.കെ. നാസർ (എസ്.ഡി.പി.ഐ), അഡ്വ. കെ. പ്രവീൺകുമാർ (കോൺഗ്രസ്), എം.പി. രാജൻ (ബി.ജെ.പി), കെ.കെ. ശ്രീധരൻ (നാഷനൽ ലേബർ പാർട്ടി), ടി. പ്രവീൺ കുമാർ (സ്വത).
12. കുന്ദമംഗലം -10
അഡ്വ. പി.ടി.എ. റഹീം (സ്വത), അബ്ദുൽ വാഹിദ് (എസ്.ഡി.പി.ഐ), ദിനേഷ് പെരുമണ്ണ (സ്വത), െക.ജി. ബാബു (സ്വത), ഇ.പി. അൻവർ സാദത്ത് (വെൽഫെയർ പാർട്ടി), അഡ്വ. വി.കെ. സജീവൻ (ബി.ജെ.പി), പി. അബ്ദുറഹീം (സ്വത), ദിനേശൻ പാക്കത്ത് (സ്വത), അബ്ദുറഹീം (സ്വത), എം. ദിനേശൻ (സ്വത).
13. വടകര 9
മനയത്ത് ചന്ദ്രൻ (ലോക് താന്ത്രിക് ജനതാദൾ), കെ.പി. ഗംഗാധരൻ (നാഷനൽ ലേബർ പാർട്ടി), രമ (സ്വത), മുസ്തഫ പാലേരി (എസ്.ഡി.പി.ഐ), കെ.കെ. രമ (ആർ.എം.പി.ഐ), രമ കെ.കെ. (സ്വത), രമ കെ.ടി.കെ (സ്വത), എം. രാജേഷ് കുമാർ (ബി.ജെ.പി), ചന്ദ്രൻ (സ്വത).
പത്രിക പിൻവലിച്ചവർ
കൊടുവള്ളി: അബ്ദുൽ അസീസ് (സ്വത), കോയ (സ്വത), എ. നസീർ അഹമ്മദ് (സ്വത).
കോഴിക്കോട് സൗത്ത്: ഹമീദ് (ഐ.എൻ.എൽ), അഹമ്മദ് കോയ (സ്വത).
കൊയിലാണ്ടി: ജയൻ (ബി.ജെ.പി), വി.പി. ഭാസ്കരൻ (ഐ.എൻ.സി), ഷീബ (സി.പി.എം).
എലത്തൂർ: മുക്കം മുഹമ്മദ് (എൻ.സി.പി), ശശീന്ദ്രൻ (ബി.ജെ.പി), എ. അബ്ദുൽ ഖാദർ (വെൽഫെയർ പാർട്ടി), യു.വി. ദിനേശ് മണി (സ്വത), സെനിൻ റാഷി (സ്വത).
നാദാപുരം: ബഷീർ (സ്വത).
പേരാമ്പ്ര: അബ്ദുൽ ഹമീദ് (സ്വത).
കുന്ദമംഗലം: ഷറഫുദ്ദീൻ (സ്വത), പി.കെ. പ്രേംനാഥ് (സി.പി.എം).
വടകര: നിസാമുദ്ദീൻ (എസ്.ഡി.പി.ഐ), സിബി (ആർ.എം.പി.ഐ), കെ.കെ. കൃഷ്ണൻ (എൽ.ജെ.ഡി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
