Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_right90 കഴിഞ്ഞിട്ടും...

90 കഴിഞ്ഞിട്ടും മാത്യുവും മേരിയും കൃഷിയിടത്തിൽ; ട്വീറ്റ് ചെയ്ത് രാഹുൽ ഗാന്ധി

text_fields
bookmark_border
90 കഴിഞ്ഞിട്ടും മാത്യുവും മേരിയും കൃഷിയിടത്തിൽ;   ട്വീറ്റ് ചെയ്ത് രാഹുൽ ഗാന്ധി
cancel
camera_alt

പുല്‍പള്ളി സുരഭിക്കവല നിരപ്പുതൊട്ടിയില്‍ മാത്യുവും മേരിയും കപ്പകൃഷിയിൽ

പുല്‍പള്ളി: തൊണ്ണൂറു കഴിഞ്ഞിട്ടും കൃഷിചെയ്ത് ജീവിക്കുന്ന പുൽപള്ളി സുരഭിക്കവല നിരപ്പുതൊട്ടിയില്‍ മാത്യു-മേരി ദമ്പതികളുടെ ചിത്രം ട്വീറ്റ് ചെയ്ത് രാഹുല്‍ ഗാന്ധി എം.പി. 'ഇപ്പോഴും കൃഷിയിടത്തിലാണ്​ ഈ കുടിയേറ്റ ദമ്പതികൾ. കൃഷിക്കാരുടെ വേദനകളും ആശങ്കകളും രാജ്യവും സര്‍ക്കാറും തീര്‍ച്ചയായും ശ്രദ്ധിക്കേണ്ടതുണ്ട്​ -​രാഹുല്‍ ട്വീറ്റ്​ ചെയ്​തു. ഇവർ കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതടക്കം വിഡിയോയും പോസ്​റ്റ്​ ചെയ്തിട്ടുണ്ട്.
ഒരിക്കലും വെറുതെയിരിക്കാതെ തൂമ്പയുമായി കൃഷിയിടത്തില്‍ ചെലവഴിക്കുകയാണ് മാത്യുവും മേരിയും. 1969ലാണ് കോട്ടയത്തെ കടുത്തുരുത്തിയില്‍നിന്ന്​ മാത്യു വയനാട്ടിലെ കുടിയേറ്റമേഖലയായ പുല്‍പള്ളിയിലെത്തുന്നത്. കോട്ടയത്തെ ഭൂമി വിറ്റുകിട്ടിയ പണം കൊണ്ട് പുല്‍പള്ളി സുരഭിക്കവലയില്‍ മൂന്നേക്കര്‍ സ്ഥലം വാങ്ങി.
വയനാട്ടിലെത്തിയ ഘട്ടത്തില്‍ ആദ്യമെല്ലാം ജീവിതമാര്‍ഗത്തിന്​ സ്ഥലം പാട്ടത്തിനെടുത്ത് നെല്‍കൃഷി ചെയ്തു. സ്വന്തം കൃഷിയിടത്തില്‍ പതിറ്റാണ്ടുകൾ അങ്ങനെ ജീവിച്ചു. കപ്പ, ചേന, കാച്ചില്‍, ചേമ്പ്, പച്ചക്കറികള്‍ എന്നിവയെല്ലാം നട്ട് പരിപാലിക്കുന്നു. വാര്‍ധക്യം അലട്ടുന്നുണ്ടെങ്കിലും മണ്ണിൽ വിയർപ്പൊഴുക്കിയ ജീവിതം മറക്കാനാവില്ല. മണ്ണിലെ അധ്വാനം മാത്രമാണ്​​ അന്നം നൽകിയത്​. ഈ പച്ചപ്പിലാണ്​ ജീവിതം തളിരിട്ടത്​. തങ്ങളുടെ ജീവിതം അറിഞ്ഞ രാഹുല്‍ ഗാന്ധിയോട് ഒരുപാട് നന്ദിയുണ്ടെന്ന്​ ഇരുവരും പറഞ്ഞു. ആറു മക്കളിൽ ഇളയവൻ ബെന്നി കൂടെയുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad NewsRahul Gandhi
Next Story