Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോഴിക്കോട്​ ജില്ലയില്‍...

കോഴിക്കോട്​ ജില്ലയില്‍ 78.42 % പോളിങ്​

text_fields
bookmark_border
voters in queue
cancel

കോ​ഴി​ക്കോ​ട്​: ജി​ല്ല​യി​ല്‍ കഴിഞ്ഞവർഷത്തെക്കാൾ പോ​ളി​ങ് ശ​ത​മാ​ന​ത്തി​ൽ കു​റ​വ്. 78.42 ശ​ത​മാ​നം പോ​ളി​ങ്ങാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും മി​ക​ച്ച പോ​ളി​ങ് നി​ര​ക്കാ​ണി​ത്. രാ​ത്രി 9.15വ​രെ​യു​ള്ള ക​ണ​ക്ക്​ പ്ര​കാ​ര​മാ​ണി​ത്. 81.55 ശ​ത​മാ​നം വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ കു​ന്ദ​മം​ഗ​ലം മ​ണ്ഡ​ല​മാ​ണ് പോ​ളി​ങ്ങി​ല്‍ മു​ന്നി​ൽ. കോ​ഴി​ക്കോ​ട് നോ​ര്‍ത്ത് മ​ണ്ഡ​ല​ത്തി​ലാ​ണ് കു​റ​ഞ്ഞ പോ​ളി​ങ് ശ​ത​മാ​നം -73.85 ശ​ത​മാ​നം.

ആ​കെ​യു​ള്ള 25,58,679 വോ​ട്ട​ര്‍മാ​രി​ല്‍ 20,06,213 പേ​രാ​ണ് വോ​ട്ട് ചെ​യ്ത​ത്. 12,39,212 പു​രു​ഷ വോ​ട്ട​ര്‍മാ​രി​ല്‍ 9,59,152 പേ​രും (77.40 ശ​ത​മാ​നം) 13,19,416 സ്ത്രീ ​വോ​ട്ട​ര്‍മാ​രി​ല്‍ 10,47,045 പേ​രും (79.35 ശ​ത​മാ​നം) 51 ട്രാ​ന്‍സ്ജ​ന്‍ഡ​ര്‍ വോ​ട്ട​ര്‍മാ​രി​ല്‍ 16 പേ​രും (31.37 ശ​ത​മാ​നം) സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ചു.

കു​റ്റ്യാ​ടി മ​ണ്ഡ​ല​ത്തി​ലാ​ണ് കൂ​ടു​ത​ല്‍ ശ​ത​മാ​നം സ്ത്രീ​ക​ള്‍ വോ​ട്ട്​ ചെ​യ്ത​ത്. 85.52 ശ​ത​മാ​നം. 71.51 ശ​ത​മാ​നം സ്ത്രീ​ക​ള്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ കോ​ഴി​ക്കോ​ട് നോ​ര്‍ത്ത് മ​ണ്ഡ​ല​മാ​ണ് പി​ന്നി​ല്‍. കൂ​ടു​ത​ല്‍ ശ​ത​മാ​നം പു​രു​ഷ​ന്മാ​ര്‍ വോ​ട്ട് ചെ​യ്ത​ത് കു​ന്ദ​മം​ഗ​ലം മ​ണ്ഡ​ല​ത്തി​ലാ​ണ് -82.37 ശ​ത​മാ​നം. 74.19 ശ​ത​മാ​നം പു​രു​ഷ​ന്മാ​ര്‍ വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്തി​യ നാ​ദാ​പു​ര​മാ​ണ് പി​ന്നി​ല്‍. കോ​ഴി​ക്കോ​ട് നോ​ര്‍ത്തി​ല്‍ വോ​ട്ടു​ള്ള ആ​റ് ട്രാ​ന്‍സ്ജ​ൻ​ഡ​ര്‍ വോ​ട്ട​ര്‍മാ​രി​ല്‍ മു​ഴു​വ​ന്‍പേ​രും വോ​ട്ട്​ രേ​ഖ​പ്പെ​ടു​ത്തി.

രാ​വി​ലെ ഏ​ഴി​ന് ആ​രം​ഭി​ച്ച വോ​ട്ടെ​ടു​പ്പ് ജി​ല്ല​യി​ല്‍ സു​ഗ​മ​മാ​യി ന​ട​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം 81.75 ആ​യി​രു​ന്നു പോ​ളി​ങ് ശ​ത​മാ​നം. 2019ലെ ​ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 81.47 ശ​ത​മാ​ന​മാ​യി​രു​ന്നു.

ഇ​ത്ത​വ​ണ വീ​ട്ടി​ലി​രു​ന്ന് 33,708 പേ​ർ വോ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും മ​റ്റും ത​പാ​ൽ​വോ​ട്ടു​ക​ൾ ഇ​തി​ന് പു​റ​മേ​യാ​ണ്. ആ​റ് മ​ണി​യോ​ടെ​ത​ന്നെ ബൂ​ത്തി​ന് പു​റ​ത്തെ വ​രി​യി​ൽ വോ​ട്ട​ർ​മാ​ർ സ്ഥാ​നം​പി​ടി​ച്ചി​രു​ന്നു. എ​ട്ട​ര​യോ​ടെ ഒ​മ്പ​ത് ശ​ത​മാ​ന​മാ​യി​രു​ന്നു പോ​ളി​ങ്. കോ​ഴി​ക്കോ​ട് നോ​ർ​ത്തി​ലാ​യി​രു​ന്നു ആ​സ​മ​യ​ത്ത് കൂ​ടു​ത​ൽ വോ​ട്ട് ചെ​യ്ത​ത്. 9.30 വ​രെ 16.35 ശ​ത​മാ​നം പോ​ളി​ങ്ങു​ണ്ടാ​യി. നോ​ർ​ത്തും കൊ​യി​ലാ​ണ്ടി​യും കു​ന്ദ​മം​ഗ​ല​വു​മാ​യി​രു​ന്നു മു​ന്നി​ൽ. 10 മ​ണി​യാ​യ​പ്പോ​ൾ 22.74 ശ​ത​മാ​ന​മാ​യി. 10.30ന്​ 25 ​ശ​ത​മാ​നം പി​ന്നി​ട്ടു. നോ​ർ​ത്ത് ത​ന്നെ​യാ​യി​രു​ന്നു മു​ന്നി​ൽ.

നാ​ദാ​പു​ര​ത്ത് മ​ന്ദ​ഗ​തി​യി​ലാ​യി​രു​ന്നു പോ​ളി​ങ്. 11.30 ആ​യ​തോ​ടെ 34.31 ശ​ത​മാ​ന​മാ​യി പോ​ളി​ങ് ഉ​യ​ർ​ന്നു. ഒ​രു മ​ണി​യോ​ട​ടു​ത്ത​പ്പോ​ൾ 43.46 ശ​ത​മാ​ന​മാ​യി. 46.40 ശ​ത​മാ​ന​ത്തോ​ടെ കു​ന്ദ​മം​ഗ​ല​ത്താ​യി​രു​ന്നു ഉ​ച്ച​ക്ക് പോ​ളി​ങ് കൂ​ടു​ത​ൽ. കു​റ​വ് തി​രു​വ​മ്പാ​ടി​യി​ലും.

1.15ന് ​ജി​ല്ല​യി​ലെ പ​കു​തി വോ​ട്ട​ർ​മാ​രും വോ​ട്ട് ചെ​യ്തു. ര​ണ്ട് മ​ണി​ക്ക് എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളും 50 ശ​ത​മാ​നം പി​ന്നി​ട്ടു. നാ​ലി​ന്​ 68.52 ശ​ത​മാ​ന​മാ​യി. ഇൗ ​സ​മ​യ​ത്ത് കു​ന്ദ​മം​ഗ​ല​ത്തും കു​റ്റ്യാ​ടി​യി​ലും 71 ശ​ത​മാ​ന​വും ക​ഴി​ഞ്ഞ്​ മു​ന്നേ​റി​യി​രു​ന്നു. അ​ഞ്ചി​ന്​ ജി​ല്ല​യി​ലെ മൊ​ത്തം ശ​ത​മാ​നം 70 ക​ട​ന്നു. അ​വ​സാ​ന​മ​ണി​ക്കൂ​റി​ൽ പ​ല​യി​ട​ത്തും നീ​ണ്ട​വ​രി​യു​ണ്ടാ​യി​രു​ന്നു. വ​ട​ക​ര മ​ണ്ഡ​ല​ത്തി​ലെ ഒ​ഞ്ചി​യ​ത്ത് ചി​ല ബൂ​ത്തു​ക​ളി​ൽ പോ​ളി​ങ് മ​ന്ദ​ഗ​തി​യി​ലാ​യി​രു​ന്നു. ഉ​ച്ച​ക്ക് വ​ന്ന് വ​രി​നി​ന്ന​വ​ർ​ക്ക് വ​ള​രെ വൈ​കി​യാ​ണ് വോ​ട്ട് ചെ​യ്യാ​നാ​യ​ത്. വോ​ട്ടെ​ടു​പ്പ് വൈ​കു​ന്ന​തി​നെ​തി​രെ ആ​ർ.​എം.​പി.​ഐ സ്ഥാ​നാ​ർ​ഥി കെ.​കെ. ര​മ പ​രാ​തി ന​ൽ​കി.

6.15ന് 77 ​ശ​ത​മാ​ന​മാ​യി. ഇ​ര​ട്ട​വോ​ട്ടു​ള്ള​വ​ർ​ക്ക് ഒ​രു ബൂ​ത്തി​ൽ വോ​ട്ട് ചെ​യ്യാ​മെ​ങ്കി​ലും പേ​ടി​ച്ച്​ പോ​കാ​തി​രു​ന്ന​വ​രും ഏ​റെ​യാ​ണ്. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പു​റ​ത്തി​റ​ക്കി​യ പ​ട്ടി​ക​യി​ൽ 60,000 പേ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രി​ൽ പ​ല​രും പേ​ടി​കാ​ര​ണം വോ​ട്ട് ചെ​യ്തി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pollingassembly election 2021kozhikode News
News Summary - 78.42% polling in kozhikode district
Next Story