വീട്ടില്‍ വോട്ട് ചെയ്തത് 7,562 പേര്
text_fieldsകോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ ഹോം വോട്ടിങ് സംവിധാനത്തിലൂടെ രണ്ട് ദിവസങ്ങളിലായി വോട്ട് രേഖപ്പെടുത്തിയത് 7,562 പേര്. ആദ്യദിനം 3,119 പേരും രണ്ടാം ദിനം 4,443 പേരുമാണ് വീട്ടില്‍നിന്ന് വോട്ട് രേഖപ്പെടുത്തിയത്.
85ന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടില്‍നിന്ന് വോട്ട് ചെയ്യാന്‍ അവസരം നല്‍കുന്നതാണ് ഹോം വോട്ടിങ്. ഉദ്യോഗസ്ഥര്‍ നേരത്തെ അപേക്ഷ നല്‍കിയവരുടെ വീടുകളിലെത്തിയാണ് വോട്ട് ചെയ്യിപ്പിക്കുന്നത്.
പോളിങ് ഓഫിസര്‍, പോളിങ് അസിസ്റ്റന്റ്, മൈക്രോ ഒബ്സര്‍വര്‍, വിഡിയോഗ്രാഫര്‍, പൊലീസ് എന്നിവരടങ്ങുന്ന ഉദ്യോഗസ്ഥ സംഘമാണ് വോട്ടിങ്ങിനായി വീടുകളിലെത്തുന്നത്. ഏപ്രില്‍ അഞ്ച് വരെയാണ് ഹോം വോട്ടിങ് സംവിധാനം.
മണ്ഡലം, രണ്ടാം ദിനം രേഖപ്പെടുത്തിയ ഹോം വോട്ട് എന്ന ക്രമത്തില്‍
വടകര 311
കുറ്റ്യാടി 368
നാദാപുരം 494
കൊയിലാണ്ടി 334
പേരാമ്പ്ര 408
ബാലുശ്ശേരി 343
എലത്തൂര്‍ 446
കോഴിക്കോട് നോര്‍ത്ത് 361
കോഴിക്കോട് സൗത്ത് 232
ബേപ്പൂര്‍ 177
കുന്ദമംഗലം 401
കൊടുവള്ളി 269
തിരുവമ്പാടി 299
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

