Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൊലീസ്​...

പൊലീസ്​ സ്​റ്റേഷനുകളിൽ പിടിച്ചിട്ട 714 വാഹനം ഓണ്‍ലൈനായി വില്‍ക്കും

text_fields
bookmark_border
പൊലീസ്​ സ്​റ്റേഷനുകളിൽ പിടിച്ചിട്ട 714 വാഹനം ഓണ്‍ലൈനായി വില്‍ക്കും
cancel

കോഴിക്കോട്​: സിറ്റി പൊലീസ്​ പരിധിയിലെ വിവിധ സ്​റ്റേഷനുകളിൽ പിടിച്ചിട്ട വാഹനങ്ങൾ നീക്കം ചെയ്യാൻ നടപടി. എലത്തൂര്‍, നടക്കാവ്, വെള്ളയില്‍, ചേവായൂര്‍, കുന്ദമംഗലം, മാവൂര്‍, മെഡിക്കല്‍ കോളജ്, ടൗണ്‍, ചെമ്മങ്ങാട്, കസബ, പന്നിയങ്കര, മാറാട്, ബേപ്പൂര്‍, നല്ലളം, ഫറോക്ക്, ട്രാഫിക് യൂനിറ്റ് എന്നീ സ്​റ്റേഷനുകളില്‍ സൂക്ഷിച്ചിരിക്കുന്നതും അവകാശികള്‍ ഇല്ലാത്തതുമായ 29 ലോട്ടുകളില്‍ ഉള്‍പ്പെടുത്തിയ 714 വാഹനങ്ങളാണ്​ ലേലം ചെയ്​ത്​ വിൽക്കുന്നത്​.

സ്​റ്റേഷനുകൾക്ക്​ മുന്നിൽ വാഹന കൂമ്പാരം വേണ്ടെന്നും പിടിച്ചെടുത്ത വാഹനങ്ങൾ പരിശോധന കഴിഞ്ഞ്​ ഉടൻ വിട്ടുനൽകണമെന്നും ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റ നിർദേശിച്ചതോ​െടയാണ്​ വാഹനങ്ങൾ നീക്കാൻ​ വഴിയായത്​​.

ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വാഹനങ്ങൾ, വിവിധ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട വാഹനങ്ങൾ, മറ്റു നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട്​ പിടിച്ചെടുത്ത വാഹനങ്ങൾ തുടങ്ങിയവയാണ്​ സ്​റ്റേഷൻ വളപ്പുകളിലുള്ളത്​. ബൈക്കുകൾ, ഓ​േട്ടാ, കാർ, ടിപ്പർ തുടങ്ങിയ വാഹനങ്ങളാണ്​ ലേലം ചെയ്യുന്നവയിലേറെയും. വർഷങ്ങളായി പിടിച്ചിട്ട വാഹനങ്ങൾക്കുള്ളിൽ ക്ഷുദ്ര ജീവികളടക്കം താവളമാക്കുന്നത്​ ഭീഷണി സൃഷ്​ടിച്ചിരുന്നു.

ഹൈകോടതിവരെ വിഷയത്തിൽ അതൃപ്​തി അറിയിക്കുകയും കോവിഡ്​ പശ്ചാത്തലത്തിൽ പൊലീസ്​ സ്​റ്റേഷനുകളും പരിസരവും വൃത്തിയായിരിക്കണമെന്നതും​ മുൻനിർത്തിയാണ്​ വാഹനങ്ങൾ ഒഴിവാക്കാൻ ദ്രുതഗതിയിൽ നടപടി സ്വീകരിച്ചത്​.

എം.എസ്​.ടി.സി ലിമിറ്റഡി​െൻറ www.mstccommerce.com മുഖേന ഇ-ഓക്ഷന്‍ വഴി ഒക്ടോബര്‍ 14ന് രാവിലെ 11 മുതല്‍ 3.30 വരെയാണ്​ ഓണ്‍ലൈന്‍ വില്‍പന നടത്തുക. എം.എസ്​.ടി.സി ലിമിറ്റഡി​െൻറ വെബ്സൈറ്റില്‍ ബയര്‍ ആയി രജിസ്​റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെടുക്കാമെന്ന് സിറ്റി പൊലീസ് മേധാവി എ.വി. ജോർജ്​ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്​ 0495 2722673 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police stationvehicles seized
News Summary - 714 vehicles seized at police stations will be sold online
Next Story