Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 5:31 AM IST Updated On
date_range 20 Feb 2022 5:31 AM IST653 പേര്‍ക്കുകൂടി കോവിഡ്
text_fieldsbookmark_border
കോഴിക്കോട്: ജില്ലയില്‍ ശനിയാഴ്ച 653 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴി 618 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 14 പേര്‍ക്കും കേരളത്തിന് പുറത്തുനിന്ന് വന്ന 18 പേര്‍ക്കും മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 6919 പേരെ പരിശോധനക്ക് വിധേയരാക്കി. ചികിത്സയിലായിരുന്ന 1405 പേര്‍കൂടി രോഗമുക്തി നേടി. നിലവില്‍ 5787 പേരാണ് കോവിഡ് ബാധിതരായുള്ളത്. 9697 പേർ നിരീക്ഷണത്തിലുണ്ട്. 5918 മരണങ്ങളാണ് കോവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പൊതുവിതരണ വകുപ്പ് ഓഫിസുകളിൽ അദാലത്ത് കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ ഒന്നാം വാര്‍ഷികാഘോഷ ഭാഗമായി പ്രഖ്യാപിച്ച നൂറുദിന കര്‍മപരിപാടിയുമായി ബന്ധപ്പെട്ട് പൊതുവിതരണ-ഉപഭോക്തൃകാര്യ വകുപ്പിനുകീഴിലെ മുഴുവന്‍ ഓഫിസുകളിലും അദാലത്ത് നടത്തി ഓഡിറ്റ് ക്രമീകരിക്കാന്‍ തീരുമാനിച്ചു. സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10ന് കോഴിക്കോട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ പൊതുവിതരണ ഉപഭോക്തൃകാര്യ കമീഷണര്‍ ഡോ. ഡി. സജിത്ബാബു നിര്‍വഹിക്കും. ചീഫ് അക്കൗണ്ട്‌സ് ഓഫിസര്‍ വി. സുഭാഷിന്‍റെ നേതൃത്വത്തിലുള്ള ടീം പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന് കീഴിലുള്ള ജില്ലയിലെ ഒമ്പത് ഓഫിസുകളിലേയും 2021 മാർച്ച് 31 വരെയുള്ള മുഴുവന്‍ ഫയലുകളും രജിസ്റ്ററുകളും ഓഡിറ്റ് നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story