Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രവാസിയുടെ 59 ലക്ഷം...

പ്രവാസിയുടെ 59 ലക്ഷം തട്ടിയെന്ന കേസ്​; പ്രതികളുടെ പരാതിയിൽ അന്വേഷണം തുടങ്ങി

text_fields
bookmark_border
പ്രവാസിയുടെ 59 ലക്ഷം തട്ടിയെന്ന കേസ്​; പ്രതികളുടെ പരാതിയിൽ അന്വേഷണം തുടങ്ങി
cancel

കോ​ഴി​ക്കോ​ട്​: പ്ര​വാ​സി വ്യ​വ​സാ​യി​യി​ൽ നി​ന്ന് 59 ല​ക്ഷം രൂ​പ ത​ട്ടി​യെ​ന്ന കേ​സി​ലെ പ്ര​തി​ക​ൾ പൊ​ലീ​സി​നെ​തി​െ​​ര ന​ൽ​കി​യ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഒ​ന്നാം​പ്ര​തി കൂ​ത്തു​പ​റ​മ്പ് സ്വ​ദേ​ശി ഒ. ​സി​ന്ധു സി​റ്റി പൊ​ലീ​സ്​ മേ​ധാ​വി എ.​വി. ജോ​ർ​ജി​ന്​ ന​ൽ​കി​യ പ​രാ​തി​യി​ൽ ടൗ​ൺ അ​സി. ക​മീ​ഷ​ണ​ർ പി. ​ബി​ജു​രാ​ജാ​ണ്​ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

ന​ട​ക്കാ​വ്​ പൊ​ലീ​സ്​ ക​ള്ള​ക്കേ​സി​ൽ പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ്​ ഇ​വ​രു​ടെ പ​രാ​തി. കേ​സി​ലെ മ​റ്റൊ​രു പ്ര​തി ഷ​നൂ​ബി​ൽ നി​ന്ന്​ മൊ​ഴി​യെ​ടു​ത്ത പൊ​ലീ​സ്​ അ​ടു​ത്ത ദി​വ​സം സി​ന്ധു​വി​ൽ നി​ന്നും മൊ​ഴി​യെ​ടു​ക്കു​മെ​ന്നാ​ണ്​ വി​വ​രം. തു​ട​ർ​ന്ന്​ അ​സി. ക​മീ​ഷ​ണ​ർ സി​റ്റി പൊ​ലീ​സ്​ ​േമ​ധാ​വി​ക്ക്​ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്കും. പി​ന്നീ​ടാ​ണ്​ ആ​വ​ശ്യ​മെ​ങ്കി​ൽ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്​​റ്റ​ർ ​െച​യ്യു​ക. പ​ണം​ത​ട്ടി​യ കേ​സി​ൽ ഇ​തു​വ​രെ നാ​ലു​പേ​രാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. അ​തി​നി​ടെ പ​ണം ന​ൽ​കി​യി​ട്ടും കാ​റി​‍െൻറ ഉ​ട​മാ​വ​കാ​ശം മാ​റ്റി​ന​ൽ​കി​യി​ല്ലെ​ന്നു​കാ​ണി​ച്ച്​​ സി​ന്ധു​വി​നെ​തി​രെ വെ​ള്ള​യി​ൽ പൊ​ലീ​സ്, കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം മ​റ്റൊ​രു കേ​സും ര​ജി​സ്​​റ്റ​ർ ​െച​യ്​​തി​രു​ന്നു.

പ്ര​വാ​സി​യി​ൽ നി​ന്ന്​ ത​ട്ടി​യെ​ടു​ത്ത കാ​ർ മ​റി​ച്ചു​വി​റ്റ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഈ ​കേ​സി​ൽ പ്ര​വാ​സി​യു​ടെ ഭാ​ര്യ ന​രി​ക്കു​നി സ്വ​ദേ​ശി ശോ​ഭ​യെ​യും പ്ര​തി​ചേ​ർ​ത്തി​ട്ടു​ണ്ട്. 2019 ഒ​ക്ടോ​ബ​റി​ൽ പ​രി​ച​യ​പ്പെ​ട്ട പ്ര​വാ​സി​ക്ക്​ കോ​ഴി​ക്കോ​​ട്ടെ ഹോ​ട്ട​ൽ, ബ്യൂ​ട്ടി​പാ​ർ​ല​ർ ബി​സി​ന​സു​ക​ളി​ൽ പ​ങ്കാ​ളി​ത്തം വാ​ഗ്​​ദാ​നം ചെ​യ്​​ത്​ 59 ല​ക്ഷം ത​ട്ടി​യെ​ന്നും പി​ന്നീ​ട്​ ഫ്ലാ​റ്റി​ൽ വി​ളി​ച്ചു​വ​രു​ത്തി മ​ർ​ദി​ച്ച്​ ന​ഗ്​​ന ഫോ​​ട്ടോ​യെ​ടു​ത്ത്​ ബ്ലാ​ക്​​മെ​യി​ൽ ചെ​യ്​​ത്​ വീ​ണ്ടും പ​ണ​മാ​വ​ശ്യ​പ്പെ​ട്ടു​െ​വ​ന്നു​മാ​യി​രു​ന്നു പ്ര​തി​ക​ൾ​ക്കെ​തി​രാ​യ കേ​സ്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kozhikode policecomplaint
News Summary - 59 lakh embezzlement case; An inquiry was started into the complaint of the accused
Next Story