Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right43.4 ലക്ഷത്തിന്റെ...

43.4 ലക്ഷത്തിന്റെ ഓണ്‍ലൈന്‍ തട്ടിപ്പ്; നൈജീരിയന്‍ പൗരൻ അറസ്റ്റിൽ

text_fields
bookmark_border
കാസർകോട്: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് 43.2 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയ കേസിൽ നൈജീരിയൻ പൗരൻ ബംഗളൂരുവിൽ പിടിയിൽ. നൈജീരിയൻ പൗരനായ ആന്റണി ഒഗനറബോ എഫിധരെയെ(43)യാണ് കാസർകോട് പൊലീസ് പിടികൂടിയത്. കാസർകോട് സ്റ്റേഷൻ ഇൻസ്‌പെക്ടർ പി. അജിത് കുമാർ നിയോഗിച്ച സ്ക്വാഡ് അംഗങ്ങളാണ് പ്രതിയെ കീഴടക്കിയത്. ഇയാളിൽനിന്ന് ലാപ്ടോപ്, ഹാര്‍ഡ് ഡിസ്ക്, പെന്‍ഡ്രൈവ്, നാല് മൊബൈല്‍ ഫോണുകൾ, വിവിധ ബാങ്കുകളുടെ ഏഴ് എ.ടി.എം കാര്‍ഡുകള്‍, വിവിധ പേരിലുള്ള മൂന്ന് പാസ്പോട്ടുകൾ, ഡോളറിന്റെ ഫോട്ടോ കോപ്പികൾ, ആധാർ കാർഡ്, പാൻകാർഡ്, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയവ പിടിച്ചെടുത്തു. കാസർകോട് സ്വദേശിയായ റിട്ട. ബാങ്ക് മാനേജർ മാധവന്റെ പരാതിയിലാണ് പ്രതി കുടുങ്ങിയത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പ്രതിയുമായി പ്രത്യേക മരുന്നിന്റെ ഇടനിലക്കാരനാവാൻ പരാതിക്കാരൻ സന്നദ്ധനായി. തമിഴ്നാട്ടിൽ ഉൽപാദിപ്പിക്കുന്ന മരുന്ന് നെതർലൻഡ്സിൽ എത്തിക്കുക വഴി ലക്ഷങ്ങളുടെ ലാഭം വാഗ്ദാനം ചെയ്ത് പല ഘട്ടങ്ങളിലായാണ് പ്രതിക്ക് പണം നൽകിയത്. ഏതാനും മരുന്നിന്റെ സാമ്പിളുകൾ പ്രതി പരാതിക്കാരന് അയച്ചുനൽകുകയും ചെയ്തു. വാട്സ്ആപ് ചാറ്റിലൂടെയായിരുന്നു ഇടപാടുകൾ. മരുന്ന് നെർലൻഡ്സിൽ എത്തിച്ച വകയിൽ പ്രതിഫലമായി ഒരുപെട്ടിയിൽ ഡോളർ എന്നു പറഞ്ഞ് നൽകി. മൂന്നു നാല് ദിവസങ്ങൾ കഴിഞ്ഞശേഷമേ പെട്ട തുറക്കാവൂവെന്ന് പറഞ്ഞതോ​ടെയാണ് പരാതിക്കാരന് തട്ടിപ്പ് സംശയം തോന്നിയത്. ഇതു പ്രകാരം കാസർകോട് പൊലീസിൽ പരാതി നൽകി. പൊലീസ് സാന്നിധ്യത്തിൽ പെട്ടി തുറന്നപ്പോൾ ഡോളറുടെ പകർപ്പ് നൽകി വഞ്ചിക്കപ്പെട്ടതായി ബോധ്യപ്പെട്ടു. കൂടുതൽ മരുന്ന് വേണമെന്ന് ആവശ്യ​പ്പെട്ട് പണം നൽകാൻ സന്നദ്ധത കാണിച്ച് ബന്ധപ്പെട്ടാണ് പൊലീസ് പ്രതിയെ കുടുക്കിയത്. സബ് ഇൻസ്‌പെക്ടർ പി. മധുസൂദനൻ, അസി. സബ്ഇന്‍സ്പെക്ടര്‍ കെ.വി. ജോസഫ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ബിജോഷ് വർഗീസ്, കെ. ഷാജു, കെ.ടി. അനിൽ എന്നിവർ സാഹസപ്പെട്ടാണ് പിടികൂടിയത്. prathi നൈജീരിയൻ സ്വദേശി ആന്റണി ഒഗനറബോ എഫിധരെ പൊലീസുകാർക്കൊപ്പം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story