Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right41 ദിവസം; 28...

41 ദിവസം; 28 സംസ്ഥാനങ്ങൾ, നേപ്പാൾ അഡ്വഞ്ചർ ക്ലബിന് നാടിന്റെ സ്വീകരണം

text_fields
bookmark_border
41 ദിവസം; 28 സംസ്ഥാനങ്ങൾ, നേപ്പാൾ അഡ്വഞ്ചർ ക്ലബിന് നാടിന്റെ സ്വീകരണം
cancel
കൊടിയത്തൂർ: 1965, 1969 മോഡൽ വില്ലീസ് ജീപ്പുമായി 19, 024 അടി ഉയരമുള്ള കശ്മീരിലെ ഉംലിഗല പാസ് കയറി റെക്കോഡ് സൃഷ്ടിച്ച് തിരിച്ചെത്തിയ ചെറുവാടി അഡ്വഞ്ചർ ക്ലബ് അംഗങ്ങൾക്ക് നാട്ടുകാർ സ്വീകരണമൊരുക്കി. ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഒമ്പതംഗ സംഘമാണ് പഴയ മോഡലിലുള്ള മൂന്ന് ജീപ്പുകളിലായി 28 സംസ്ഥാനങ്ങളും നേപ്പാളും സന്ദർശിച്ച് തിരിച്ചെത്തിയത്. 41 ദിവസത്തിനിടെ 11,800 കിലോമീറ്ററാണ് ഇവർ സഞ്ചരിച്ചത്. എൻ.എ. അൽതാഫ്, കെ. റാഷിദ്, സി.കെ. അസീബ്, പി.സി. റിഷാദ്, എൻ. അജീസ് മുഹ്സിൻ, സി. മഹ്റൂഫ്, എം. ബാദുഷ, കെ.കെ. ജിയാദ്, സി. ഷരീഫ് എന്നിവരാണ് നാടിന് അഭിമാനമായി മാറിയത്. ഇടവഴിക്കടവിൽ നാട്ടുകാർ ഒരുക്കിയ സ്വീകരണപരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷംലൂലത്ത് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ഗുലാം ഹുസൈൻ കൊളക്കാടൻ അധ്യക്ഷത വഹിച്ചു. സി. ഫസൽ ബാബു, എം.ടി. റിയാസ്, ആയിശ ചേലപ്പുറത്ത്, അബ്ബാസ് കളത്തിൽ, അഷ്റഫ് കൊളക്കാടൻ, ഷാബൂസ് അഹമ്മദ് സലീം പാറക്കൽ, നിയാസ് ചേറ്റൂർ തുടങ്ങിയവർ സംസാരിച്ചു. kdr2: അഡ്വഞ്ചർ ക്ലബ് അംഗങ്ങൾക്ക് നൽകിയ സ്വീകരണം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷംലൂലത്ത് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story