Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right40 കോടിയുടെ കെട്ടിടം...

40 കോടിയുടെ കെട്ടിടം 9.18 കോടിക്ക് വിറ്റെന്ന പരാതി; വിജിലൻസ്​ അന്വേഷണം റദ്ദാക്കാനാവശ്യപ്പെട്ട്​ ഹരജി

text_fields
bookmark_border
സ്വന്തം ലേഖകൻ കോഴിക്കോട്​: സ്വകാര്യ വ്യക്തികളുമായി ഗൂഢാലോചന നടത്തി 40 കോടി വിലയുള്ള കെട്ടിടം കേരള ഫിനാൻഷ്യൽ കോർപറേഷൻ(കെ.എഫ്.സി) 9.18 കോടിരൂപക്ക്​​ ലേലത്തിൽ വിറ്റെന്ന പരാതിയിലെ വിജിലൻസ്​ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ ഹൈ​കോടതിയിൽ ഹരജി. കെട്ടിട വിൽപന നടക്കുമ്പോഴുണ്ടായിരുന്ന കെ.എഫ്​.സി ജനറൽ മാനേജർ പ്രേംനാഥ്​ രവീന്ദ്രനാഥാണ്​ ഹൈ​കോടതിയെ സമീപിച്ചത്​. ഹരജി വരും ദിവസം കോടതി പരിഗണിക്കും. നിലവിൽ കോടതിയിൽ കേസ്​ നിൽക്കുന്നതിനാൽ വിജിലൻസിനെ സമീപിച്ചത്​ ശരിയല്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ ഹരജി നൽകിയത്​. വിജിലൻസിന്​ ലഭിച്ച പരാതിയിൽ നിലവിൽ കെ.എഫ്.സി മുന്‍ മാനേജിങ് ഡയറക്ടര്‍ ഡി.ജി.പി ടോമിന്‍ ജെ. തച്ചങ്കരിയടക്കം ഒമ്പതു പേര്‍ക്കെതിരെ പ്രാഥമികാന്വേഷണം നടത്താൻ വിജിലൻസ്​ പ്രത്യേക കോടതി ഉത്തരവുണ്ട്​. മേയ് 16നകം പ്രാഥമിക അന്വേഷണം നടത്തി വിജിലന്‍സ് കോഴിക്കോട്​ യൂനിറ്റ്​ ഡിവൈ.എസ്​.പി റിപ്പോര്‍ട്ട് നല്‍കണമെന്നാണ്​ ജഡ്ജി ടി. മധുസൂദനന്‍റെ നിർ​ദേശം. ആരോപണ വിധേയരായ മറ്റുള്ളവരും അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ വരും ദിവസം കോടതിയെ സമീപിക്കുമെന്നാണ്​ വിവരം. മൊഫ്യൂസില്‍ ബസ് സ്റ്റാൻഡിനടുത്തെ പേള്‍ഹില്‍ ബില്‍ഡേഴ്‌സ്​ കെട്ടിടമാണ് നിയമവിരുദ്ധമായി വിറ്റത്. ​ പേള്‍ ഹില്‍ ബില്‍ഡേഴ്‌സ് ആൻഡ്​ ഡെവലപേഴ്‌സ് മാനേജിങ് ഡയറക്ടര്‍ പി.പി. അബ്ദുൽ നാസര്‍, അഡ്വ. ഡി. മോഹൻദാസ്​ കല്ലായി മുഖേന നല്‍കിയ സ്വകാര്യ ഹരജിയിലായിരുന്നു വിജിലൻസ്​ അന്വേഷണത്തിന്​ ഉത്തരവായത്​​. 40.06 സെന്‍റ്​ സ്ഥലത്ത് 48.197ചതുരശ്ര അടിയിൽ പണിത കെട്ടിടം വിലകുറച്ച് വിറ്റതാണെന്നാണ്​ ആരോപണം. വിപണിയിൽ സെന്‍റിന്​ 75ലക്ഷം രൂപവിലയുള്ളതിനാൽ സ്ഥലത്തിനുതന്നെ 30കോടിയുടെ മൂല്യമുണ്ട്​. മാത്രമല്ല കെട്ടിടത്തിന് ചതുരശ്ര അടിക്ക്​ 2000 രൂപതോതിൽ 10 കോടിയെങ്കിലും കിട്ടും. മറ്റു പ്രതികളായ അന്നത്തെ കെ.എഫ്.സി ജനറല്‍ മാനേജർ പ്രേംനാഥ് രവീന്ദ്രനാഥ്, കോഴിക്കോട് ബ്രാഞ്ച് ചീഫ് മാനേജർ സി.അബ്ദുല്‍ മനാഫ് എന്നിവരും ചേർന്ന്​ സ്വകാര്യവ്യക്തിക്ക്​ നേട്ടമുണ്ടാക്കാൻ ക്രിമിനൽ ഗൂഢാലോചന നടത്തി പൊതുസ്വത്ത്​ നഷട്​പ്പെടുത്തിയെന്നാണ്​ പരാതി. 4.89 കോടിരൂപ കെ.എഫ്.സിയില്‍ നിന്ന് വായ്പയെടുത്താണ് നാസര്‍ 2014ല്‍ കെട്ടിടമുണ്ടാക്കിയത്​. അഞ്ചുകൊല്ലത്തിനകം 2.60 കോടിരൂപ തിരിച്ചടച്ചെങ്കിലും കുടിശ്ശിക ഒമ്പത് കോടിയായി. തിരിച്ചടവിൽ വീഴ്ചയാരോപിച്ച്​ 2021 മാര്‍ച്ചില്‍ കെട്ടിടം ലേലത്തില്‍ വിറ്റു. ഇ-ടെൻഡറിൽ ലേലം നടത്തിയെങ്കിലും ഉടമയായ പരാതിക്കാരന്​ വിവരം കൊടുത്തില്ല. കൊല്ലത്തുള്ളയാൾ ലേലത്തിലെടുത്തെങ്കിലും ലേലത്തില്‍നിന്ന് പിന്‍വാങ്ങിയ ആളുടെ മകന്‍റെയടക്കം പേരിൽ രജിസ്റ്റര്‍ ചെയ്തെന്നും പരാതിയിലുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story