Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right360 കുപ്പി വിദേശ...

360 കുപ്പി വിദേശ മദ്യവുമായി രണ്ടു പേർ പിടിയിൽ

text_fields
bookmark_border
360 കുപ്പി വിദേശ മദ്യവുമായി രണ്ടു പേർ പിടിയിൽ
cancel
വടകര: മാഹിയിൽനിന്ന് കടത്തുകയായിരുന്ന 360 കുപ്പി മാഹി നിർമിത വിദേശ മദ്യവുമായി രണ്ടു പേരെ എക്സൈസ് അറസ്റ്റ്ചെയ്തു. കാസർകോട് ഹോസ്ദുർഗ് നീലേശ്വരം സ്വദേശികളായ മുണ്ടയംപുരയിൽ സജീവൻ( 48), കറുവചേരി പാളയത്തിൽ പി. രതീഷ് (36) എന്നിവരെയാണ് വാഹന പരിശോധനക്കിടയിൽ ദേശീയ പാതയിൽ ചോമ്പാലയിൽ എക്സൈസ് സംഘം പിടികൂടിയത്. കെ.എൽ. 13എ.എ -7850 ഓട്ടോയും മദ്യവും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. കോഴിക്കോട്ട് ചില്ലറ വിൽപനക്ക് എത്തിക്കുകയായിരുന്നു മദ്യമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പരിശോധനക്ക് വടകര എക്സൈസ് റേഞ്ച് ഓഫിസിലെ പ്രിവന്റിവ് ഓഫിസർ കെ.സി. കരുണൻ, പ്രിവന്റീവ് ഓഫിസർ (ഗ്രേഡ്) സി. രാമകൃഷ്ണൻ, സി.ഇ.ഒമാരായ അശ്വിൻ ബി., എം. അരുൺ, രാഹുൽ ആക്കിലേരി, എം.പി. വിനീത്, രാകേഷ് ബാബു ജി.ആർ എന്നിവർ നേതൃത്വം നൽകി. പടം: വടകരയിൽ മദ്യവുമായി പിടിയിലായ സജീവൻ, രതീഷ്. Saji 9
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story