36ന്റെ നിറവിൽ ഫാൽക്കെ ഫിലിം സൊസൈറ്റി പുതിയാപ്പ്
text_fieldsഫാൽക്കെ ഫിലിം സൊസൈറ്റി പുതിയാപ്പ്
വടകര: ജനഹൃദയങ്ങൾ കീഴടക്കി 36ന്റെ നിറവിൽ പുതിയാപ്പ് ഫാൽക്കെ ഫിലിം സൊസൈറ്റി. 1986ൽ
നല്ല സിനിമകൾ ജനങ്ങളിലെത്തിക്കാൻ ഇന്ത്യൻസിനിമയുടെ പിതാവ് ദാദാ സാഹേബ് ഫാൽക്കെയുടെ നാമധേയത്തിൽ രൂപംകൊണ്ടതാണ് ഫാൽക്കെ ഫിലിം സൊസൈറ്റി. സംസ്ഥാനത്തുതന്നെ സ്വന്തമായി കെട്ടിടവും മിനി തിയറ്ററുമുള്ള ആദ്യ ഫിലിം സൊസൈറ്റിയാണ് ഫാൽക്കെ. സംസ്ഥാനത്തെ ആദ്യ വനിത മേയറായ ഹൈമവതി തായാട്ട് 1988ലാണ് ഫാൽക്കെയുടെ ശിലാസ്ഥാപനം നിർവഹിച്ചത്.
1997ൽ അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാർ കെട്ടിടം നാടിനായി സമർപ്പിച്ചു. കെട്ടിടത്തോടുചേർന്ന് ഫാൽക്കെ ലൈബ്രറിയും സ്ഥാപിക്കപ്പെട്ടു.
2017ൽ മിനി തിയറ്റർ അടൂർ ഗോപാലകൃഷ്ണൻ നാടിന് സമർപ്പിക്കുകയുണ്ടായി. കേരളത്തിലെ സിനിമ- സാഹിത്യ-സാംസ്കാരിക മേഖലയിൽനിന്നുള്ള പ്രശസ്തരായ വ്യക്തിത്വങ്ങൾ പല വേളകളിലായി ഫാൽക്കെയുടെ അതിഥികളായിരുന്നു.
ഏറെ ചർച്ച ചെയ്യപ്പെട്ട ലോകത്തെ ഒട്ടുമിക്ക സിനിമകളും ഫാൽക്കെയുടെ അഭ്രപാളിയിൽ തെളിയുകയുണ്ടായി. ആധുനികവത്കരിച്ച ഫാൽക്കെ ലൈബ്രറി, ഫാൽക്കെ സംരംഭമായ മിനി ഓപൺ എയർ തിയറ്ററും 36ന്റെ നിറവിൽ നാടിന് സമർപ്പിക്കും.
തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ഫാൽക്കെ പരിസരത്ത് നടക്കുന്ന ചടങ്ങിൽ നടനും സംവിധായകനും എഴുത്തുകാരനുമായ മധുപാൽ, ചലച്ചിത്രനിരൂപകൻ വി.കെ. ജോസഫ്, നഗരസഭ ചെയർപേഴ്സൻ കെ.പി. ബിന്ദു എന്നിവർ സംബന്ധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

